image

7 Jan 2022 9:15 AM IST

Market

എന്താണ് ഡെറ്റ്-ടു-എബിറ്റ്ഡ റേഷ്യോ?

MyFin Desk

എന്താണ് ഡെറ്റ്-ടു-എബിറ്റ്ഡ റേഷ്യോ?
X

Summary

ഒരു കമ്പനിയ്ക്ക് അതിന്റെ കടങ്ങള്‍ അടച്ചുതീര്‍ക്കാനുള്ള വരുമാനമുണ്ടോ എന്നതിന്റെ സൂചകമാണ് ഡെറ്റ്-ടു-എബിറ്റ്ഡ റേഷ്യോ (debt-to-ebitda ratio). കമ്പനിയ്ക്ക് എത്രമാത്രം വരുമാനമുണ്ട് എന്നതും, ഇതിലൂടെ കടം പൂര്‍ണമായും അടച്ചുതീര്‍ക്കാനാവുമോ എന്നതുമാണ് കണക്കാക്കുന്നത്. ഉയര്‍ന്ന ഡെറ്റ്-ടു-എബിറ്റ്ഡ റേഷ്യോവിന്റെ അര്‍ത്ഥം കമ്പനിയ്ക്ക് വലിയ കടബാധ്യതയുണ്ട് എന്നതാണ്. അത് അടച്ചുതീര്‍ക്കാനുള്ള വരുമാനം ലഭിക്കുന്നില്ല. കമ്പനികള്‍ അവയുടെ വായ്പാ തിരിച്ചടവ് മുടക്കുമോ എന്ന് കണക്കുകൂട്ടാനായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ഈ വിശകലനരീതി ഉപയോഗിക്കാറുണ്ട്. Debt-to-ebitda ratio = debt/ebitda. Ebitda = earnings before […]


ഒരു കമ്പനിയ്ക്ക് അതിന്റെ കടങ്ങള്‍ അടച്ചുതീര്‍ക്കാനുള്ള വരുമാനമുണ്ടോ എന്നതിന്റെ സൂചകമാണ് ഡെറ്റ്-ടു-എബിറ്റ്ഡ റേഷ്യോ (debt-to-ebitda ratio)....

ഒരു കമ്പനിയ്ക്ക് അതിന്റെ കടങ്ങള്‍ അടച്ചുതീര്‍ക്കാനുള്ള വരുമാനമുണ്ടോ എന്നതിന്റെ സൂചകമാണ് ഡെറ്റ്-ടു-എബിറ്റ്ഡ റേഷ്യോ (debt-to-ebitda ratio). കമ്പനിയ്ക്ക് എത്രമാത്രം വരുമാനമുണ്ട് എന്നതും, ഇതിലൂടെ കടം പൂര്‍ണമായും അടച്ചുതീര്‍ക്കാനാവുമോ എന്നതുമാണ് കണക്കാക്കുന്നത്. ഉയര്‍ന്ന ഡെറ്റ്-ടു-എബിറ്റ്ഡ റേഷ്യോവിന്റെ അര്‍ത്ഥം കമ്പനിയ്ക്ക് വലിയ കടബാധ്യതയുണ്ട് എന്നതാണ്. അത് അടച്ചുതീര്‍ക്കാനുള്ള വരുമാനം ലഭിക്കുന്നില്ല. കമ്പനികള്‍ അവയുടെ വായ്പാ തിരിച്ചടവ് മുടക്കുമോ എന്ന് കണക്കുകൂട്ടാനായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ഈ വിശകലനരീതി ഉപയോഗിക്കാറുണ്ട്. Debt-to-ebitda ratio = debt/ebitda.

Ebitda = earnings before interest, tax, depreciation, amortization. ഒരു കമ്പനിയുടെ പ്രധാന ബാധ്യതകളിലൊന്ന് വായ്പകളുടെ തിരിച്ചടവാണ്. അതിനാല്‍ വായ്പാ പലിശയും (interest), ടാക്സും (tax) കമ്പനികളുടെ പ്രധാനപ്പെട്ട രണ്ട് ചെലവുകളാണ്. എന്നാല്‍ ഡിപ്രീസിയേഷനും (depreciation), അമോര്‍ട്ടൈസേഷനും (amortization) നേരിട്ട് പണലഭ്യതയെ (cash flow) ബാധിക്കുന്നില്ല. അതിനാല്‍ എബിറ്റ്ഡയെക്കാള്‍ (ebitda) വിപണി വിദഗ്ധര്‍ക്ക് താല്പര്യം കമ്പനികളുടെ എബിറ്റ് (ebit) എത്രയെന്ന് തിട്ടപ്പെടുത്താനാണ്. ഇത് ലഭ്യമായ പണത്തിന്റെ അളവിനെ കാണിക്കുന്നു. ഒരു കമ്പനിയുടെ പ്രവർത്തന ലാഭം (operating profit) എന്നു വിളിക്കുന്നതും എബിറ്റിനെയാണ്.