image

7 Jan 2022 9:18 AM IST

Market

എന്താണ് കൊമേര്‍ഷ്യല്‍ ബില്ലുകള്‍?

MyFin Desk

എന്താണ് കൊമേര്‍ഷ്യല്‍ ബില്ലുകള്‍?
X

Summary

കോര്‍പ്പറേറ്റുകള്‍ പുറത്തിറക്കുന്ന ഹ്രസ്വകാല കടപ്പത്രങ്ങള്‍


കോര്‍പ്പറേറ്റുകള്‍ പുറത്തിറക്കുന്ന ഹ്രസ്വകാല കടപ്പത്രങ്ങളാണ് കൊമേര്‍ഷ്യല്‍ബില്ലുകള്‍. ഇവ 'unsecured' വിഭാഗത്തില്‍പ്പെടുന്നു....

കോര്‍പ്പറേറ്റുകള്‍ പുറത്തിറക്കുന്ന ഹ്രസ്വകാല കടപ്പത്രങ്ങളാണ് കൊമേര്‍ഷ്യല്‍
ബില്ലുകള്‍. ഇവ 'unsecured' വിഭാഗത്തില്‍പ്പെടുന്നു. കമ്പിനികളുടെ താല്‍ക്കാലിക
സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഈ മാര്‍ഗത്തിലൂടെ പണം
കടമെടുക്കുന്നത്. എന്താണ് കൊമേര്‍ഷ്യല്‍ ബില്ലുകളുടെ ചരിത്രം?

ഒരു കടക്കാരന്‍ മൊത്ത വ്യാപാരിയുടെ അടുക്കല്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നു.
പണം ഉടന്‍ നല്‍കാനില്ലാത്തതിനാല്‍ ഒരു മാസത്തെ സാവകാശം ചോദിക്കുന്നു. ഇത്
മൊത്ത വ്യാപാരി അംഗീകരിക്കുന്നു. എങ്കിലും ഒരു ഉറപ്പിനായി മൊത്തവ്യാപാരി
കടക്കാരന്റെ പേരില്‍ കൊമേര്‍ഷ്യല്‍ ബില്‍ പുറപ്പെടുവിക്കുന്നു. ഈ ബില്‍
കടക്കാരന്‍ അംഗീകരിക്കുകയും, അദ്ദേഹത്തിന്റെ ബാങ്കിനെ സമീപിച്ച് ഈ ബില്‍
അംഗീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. കടക്കാരന്‍ യഥാസമയം പണം
കൊടുത്തില്ലെങ്കില്‍ ബാങ്ക് മൊത്തവ്യാപാരിക്ക് നല്‍കിക്കൊള്ളാം എന്നതാണ്
ഇതിന്റെ അര്‍ത്ഥം. ബാങ്ക് ഇതിനൊരു ഫീസ് ഈടാക്കുകയും ചെയ്യും. കടക്കാരന്റെ
വായ്പ ലഭിക്കാനുള്ള (Creditworthiness) യോഗ്യതയാണ് ഇതിനാധാരം. ബാങ്ക്
ഗ്യാരണ്ടിയുള്ള ഈ ബില്‍ മൊത്തവ്യാപാരി പണത്തിനു തുല്യമായി കണക്കാക്കും.

മൊത്തവ്യാപാരി ആര്‍ക്കെങ്കിലും പണം കൊടുക്കാനുണ്ടെന്നിരിക്കട്ടെ. അവര്‍ക്ക്
ഈ ബില്‍ നല്‍കാനാവും. അല്ലെങ്കില്‍ ഈ ബില്‍ വിപണിയില്‍ വിറ്റ് കാശാക്കാനും
സാധിക്കും. ഇങ്ങനെയാണ് ആധുനിക കാലത്തെ കൊമേര്‍ഷ്യല്‍ ബില്ലുകള്‍
രൂപമെടുത്തത്. ഈ വിപണി അമേരിക്കന്‍-യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍
വളരെയധികം വികാസം പ്രാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഈ വിഭാഗം ഇപ്പോഴും അത്ര
പ്രചാരം നേടിയിട്ടില്ല.