ഒരു നിശ്ചിത കാലയളവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ആസ്തികളുടേയോ (intangible asset) വായ്പയുടേയോ മൂല്യം ആനുകാലികമായി കുറയുന്നതിനെ സൂചിപ്പിക്കുന്ന...
ഒരു നിശ്ചിത കാലയളവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ആസ്തികളുടേയോ (intangible asset) വായ്പയുടേയോ മൂല്യം ആനുകാലികമായി കുറയുന്നതിനെ സൂചിപ്പിക്കുന്ന പദമാണ് അമോര്‍ട്ടൈസേഷന്‍. ആസ്തിയുടെ കാര്യത്തിലാണെങ്കില്‍ മൂല്യം കുറയുന്നതിന് (depreciation) സമാനമാണ് അമോര്‍ട്ടൈസേഷന്‍. ബിസിനസുകള്‍ക്കും നിക്ഷേപകര്‍ക്കും അവരുടെ ചെലവുകള്‍ മനസിലാക്കാന്‍ സഹായിക്കുന്നതില്‍ അമോര്‍ട്ടൈസേഷന്‍ പ്രധാനമാണ്.
വായ്പകള്‍ അടച്ചു തീര്‍ക്കുന്നതിനും പലിശ കണക്കാക്കുന്നതിനും അമോര്‍ട്ടൈസേഷന്‍ വളരെയധികം സഹായിക്കും. പലിശയെ ആസ്പദമാക്കിയായിരിക്കും ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായപാ തിരിച്ചടവിന്റെ കാലാവധി നിര്‍ണയിക്കുന്നത്.
തിരിച്ചടക്കുന്ന വായ്പയുടെ മുതലും പലിശയും ഓരോ മാസവും വ്യത്യാസപ്പെട്ടിരിക്കും; എന്നാല്‍ മൊത്തം അടവ് തുക എല്ലാ മാസവും ഒന്ന് തന്നെയായിരിക്കും.
ഒരു ആസ്തിയുടെ അമോര്‍ട്ടൈസേഷന്‍ വളരെ വേഗത്തിലാണ് സംഭവിക്കുന്നതെങ്കില്‍ വായ്പാ തിരിച്ചടവിന്റെ കാലയളവ് കുറവായിരിക്കും. അതേസമയം സാവധാനത്തിലാണ് അമോര്‍ട്ടൈസേഷന്‍ സംഭവിക്കുന്നതെങ്കില്‍ വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം ലഭിക്കുന്നു.