image

13 Jan 2022 7:05 AM IST

Market

ഇക്വിറ്റി റിസ്‌ക് പ്രീമിയം

MyFin Desk

ഇക്വിറ്റി റിസ്‌ക് പ്രീമിയം
X

Summary

വിപണിയുടെ നഷ്ട സാധ്യതകള്‍ക്കനുസരിച്ച് ഇക്വിറ്റി റിസ്‌ക് പ്രീമിയത്തിലും വ്യത്യാസങ്ങള്‍ വരാം.


ഇക്വിറ്റി നിക്ഷേപത്തില്‍ നിന്നുള്ള വരുമാനവും (return on equity), അപകട സാധ്യത കുറഞ്ഞ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനവും (risk-free rate of return) തമ്മിലുള്ള...

ഇക്വിറ്റി നിക്ഷേപത്തില്‍ നിന്നുള്ള വരുമാനവും (return on equity), അപകട സാധ്യത കുറഞ്ഞ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനവും (risk-free rate of return) തമ്മിലുള്ള വ്യത്യാസമാണ് ഇക്വിറ്റി റിസ്‌ക് പ്രീമിയം (equity risk premium). ഫിക്‌സഡ് റേറ്റ് (Fixed-rate) ഗവണ്‍മെന്റ് ബോണ്ടുകള്‍ നല്‍കുന്ന വരുമാനമാണ് സാധാരണയായി റിസ്‌ക്-ഫ്രീ റേറ്റ് ഓഫ് റിട്ടേണ്‍ (risk-free rate of return) ന്റെ അടിസ്ഥാന മാനദണ്ഡം (benchmark).

ഇതില്‍ നിന്നും എത്ര കൂടുതല്‍ വരുമാനം ഒരു ഇക്വിറ്റി നിക്ഷേപത്തിന് ലഭിച്ചു എന്ന് കണക്കാക്കുന്നതാണ് ഇക്വിറ്റി റിസ്‌ക് പ്രീമിയം . ഈ അധിക വരുമാനം ഇക്വിറ്റി യില്‍ നിക്ഷേപിച്ചത് മൂലം ലഭിച്ചതാണ്. ആ നിക്ഷേപത്തിന്റെ റിസ്‌കിന് ലഭിച്ച പ്രതിഫലമാണ് അധിക നേട്ടം. ഇതിനെ ഇക്വിറ്റി റിസ്‌ക് പ്രീമിയം എന്ന് വിശേഷിപ്പിക്കാം. ഇത് നിര്‍ണ്ണയിക്കുന്നത് ശ്രമകരമാണ്. കാരണം ഓഹരി വിപണയുടെ ഭാവി പ്രകടനം എങ്ങനെയെന്ന കാര്യത്തെ ആശ്രയിച്ചാണ് ഇത് നിലനില്‍ക്കുന്നത്. വിപണിയുടെ നഷ്ട സാധ്യതകള്‍ക്കനുസരിച്ച് ഇക്വിറ്റി റിസ്‌ക് പ്രീമിയത്തിലും വ്യത്യാസങ്ങള്‍ വരാം.