image

30 Jan 2022 11:15 PM GMT

Market

പ്രൈസ്-ടു-ബുക്ക് വാല്യൂ റേഷ്യോ എന്താണ്?

MyFin Desk

പ്രൈസ്-ടു-ബുക്ക് വാല്യൂ റേഷ്യോ എന്താണ്?
X

Summary

ഓഹരികളുടെ കാര്യത്തില്‍ അമിതമൂല്യനിര്‍ണ്ണയം (overvalued) നടന്നിട്ടുണ്ടോ അതോ താഴ്ന്ന മൂല്യനിര്‍ണ്ണയമാണോ (undervalued) നടന്നത് എന്നു മനസിലാക്കാന്‍ ഈ സൂചകം ഉപയോഗിക്കുന്നു.


ഒരു കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഉം, അതിന്റെ അറ്റ ആസ്തി മൂല്യവും (net asset value) തമ്മിലുള്ള ബന്ധം കാണിക്കുന്ന അനുപാതമാണ്...

ഒരു കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഉം, അതിന്റെ അറ്റ ആസ്തി മൂല്യവും (net asset value) തമ്മിലുള്ള ബന്ധം കാണിക്കുന്ന അനുപാതമാണ് പ്രൈസ്-ടു-ബുക്ക് വാല്യൂ റേഷ്യോ (Price-to-book value ratio). ഓഹരികളുടെ കാര്യത്തില്‍ അമിതമൂല്യനിര്‍ണ്ണയം (overvalued) നടന്നിട്ടുണ്ടോ അതോ താഴ്ന്ന മൂല്യനിര്‍ണ്ണയമാണോ (undervalued) നടന്നത് എന്നു മനസിലാക്കാന്‍ ഈ സൂചകം ഉപയോഗിക്കുന്നു. പ്രൈസ്-ടു-ഏര്‍ണിംങ്‌സ് റേഷ്യോ (Price-to-Earnings ratio) യിലൂടെ നിര്‍ണ്ണയിക്കാന്‍ സാധിക്കാത്ത വിവരങ്ങള്‍ പി/ബി റേഷ്യോ യിലൂടെ കണക്കാക്കാം. ഒരു കമ്പിനിയുടെ ബാലന്‍സ് ഷീറ്റില്‍ നിന്ന് അറ്റ ആസ്തി മൂല്യം കണക്കാക്കാനാവും.

താഴ്ന്ന മൂല്യനിര്‍ണ്ണയം നടന്നിട്ടുള്ള കമ്പനികളുടെ ഓഹരികള്‍ കണ്ടെത്താന്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നു. അതായത്, ഒരു കമ്പനിയുടെ വളര്‍ച്ചാസാധ്യതയാണ് ഇതിലൂടെ കണക്കാക്കുന്നത്; ഇപ്പോഴത്തെ ഓഹരി വരുമാനമല്ല (price-to-earning). ഒരു കമ്പനിയുടെ ഇപ്പോഴത്തെ വിപണിമൂല്യം (market value) അതിന്റെ ബുക്ക് വാല്യൂ മായി ബന്ധപ്പെടുത്തി കണക്കാക്കുന്നതിനെ പി/ബി റേഷ്യോ (P/B ratio) എന്നു പറയാം. (വിപണി മൂല്യം കണക്കാക്കുന്നത് ഒരു ഓഹരിയുടെ വില കൊണ്ട് മൊത്തം ഔട്ട്‌സ്റ്റാന്‍ഡിംങ് ഓഹരികളെ ഗുണിച്ചാണ്).

ബുക്ക് വാല്യൂ എന്നാല്‍ ഒരു കമ്പനിയുടെ അവശേഷിക്കുന്ന മൂല്യമാണ് (കമ്പനി തകരുന്ന സാഹചര്യത്തില്‍ അതിന്റെ എല്ലാ കടബാധ്യതകളും തീര്‍ത്ത ശേഷം ബാക്കി വരുന്ന തുക). ഇത് അറ്റ ആസ്തി മൂല്യത്തിനു (net asset value) സമമാണ്. പി/ബി റേഷ്യോ = മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍/ ടോട്ടല്‍ ബുക്ക് വാല്യൂ. ഇതിന്റെ ന്യൂനത, അദൃശ്യമായ ആസ്തികളുള്ള (intangible assets) കമ്പനികളുടെ (പ്രത്യേകിച്ച് ഐടി/ഫാര്‍മ/ബിടി കമ്പനികള്‍ ) ബുക്ക് വാല്യൂ നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ് എന്നതാണ്. കാണപ്പെടുന്ന ആസ്തികളെക്കാള്‍ (tangible assets) കൂടുതല്‍ അവയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശയങ്ങളും, ബുദ്ധിയുമാണ് അത്തരം കമ്പനികളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നത്.

പി/ബി റേഷ്യോ 1 ആണെങ്കില്‍ ഓഹരിവില ബുക്ക് വാല്യൂ (book value )ന് അനുസരണമായി നിലനില്‍ക്കുന്നു എന്നു മനസിലാക്കാം.പി/ബി റേഷ്യോ 1 ല്‍ താഴെയായാല്‍, ആ ഓഹരി അണ്ടര്‍ വാല്യൂഡ്(under valued ) ആണെന്ന് കണക്കാക്കാം. പി/ബി റേഷ്യോ1 ല്‍ കൂടുതലായാല്‍, ഓഹരി വില ഓവര്‍ വാല്യൂഡ് (over valued )ആണെന്ന് മനസിലാക്കാം. ഉദാഹരണമായി, പി/ബി റേഷ്യോ 4 ആണെന്നിരിക്കട്ടെ, അതിനര്‍ത്ഥം ബുക്ക് വാല്യൂ ന്റെ 4 മടങ്ങാണ് ഓഹരി വില എന്നതാണ്.