image

26 March 2023 6:28 AM GMT

IPO

അവലോൺ ടെക്നോളജിസ് ഐപിഒ, ഏപ്രിൽ 3 ന്

MyFin Desk

avalon technologies ipo on april 3
X

Summary

ഏപ്രിൽ 3 ന് ആരംഭിക്കുന്ന ഐപിഒ ഏപ്രിൽ 6 ന് അവസാനിക്കും.


ഇലക്ട്രോണിക് നിർമാണ സേവന കമ്പനിയായ അവലോൺ ടെക്ക്നോളജിസ് പ്രാരംഭ ഓഹരി വില്പനക്കൊരുങ്ങുന്നു. ഐപിഒയിലൂടെ 865 കോടി രൂപയാണ് സമാഹരിക്കുന്നത്. ഏപ്രിൽ 3 ന് ആരംഭിക്കുന്ന ഐ പി ഒ ഏപ്രിൽ 6 ന് അവസാനിക്കും. ആങ്കർ നിക്ഷേപകർക്ക് മാർച്ച് 31 നും ആരംഭിക്കും.

ഓഫർ ഫോർ സെയ്‌ലിലൂടെ 545 കോടി രൂപയാണ് സമാഹരിക്കുന്നത്. പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 320 കോടി രൂപയാണ് സമാഹരിക്കുക.

ഇതിനു മുൻപ് കമ്പനി 1025 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഐ പി ഒയ്ക്ക് മുൻപായി കമ്പനി 160 കോടി രൂപ മറ്റു നിക്ഷേപകരിൽ നിന്നുമായി സമാഹരിച്ചിരുന്നു.യു എൻ ഐ എഫ് ഐ ഫിനാൻഷ്യൽ പ്രൈവറ്റ് ലിമിറ്റഡ്, അശോക ഇന്ത്യ ഇക്വിറ്റി ഇൻവെസ്റ്റ്‌മെന്റ് ട്രൂസ്റ് എന്നിവർ യഥാക്രമം 60 കോടി രൂപ വീതവും ഇന്ത്യ അക്കോൺ ഫണ്ട് ലിമിറ്റഡ് 40 കോടി രൂപയും നിക്ഷേപിച്ചു.

ബാധ്യതകൾ തിരിച്ചടക്കുന്നതിനും, മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനും, മറ്റു കോർപറേറ്റ് ആവശ്യങ്ങൾക്കുമായി തുക വിനിയോഗിക്കും.ജനുവരിയിലാണ് ഐപി ഒയ്ക്കായുള്ള അനുമതി ലഭിക്കുന്നത്.

1999 ൽ സ്ഥാപിതമായ കമ്പനി , ക്യോസൻ ഇന്ത്യ, സോണാർ സിസ്റ്റംസ്, കോളിൻസ് എയ്റോസ്പേയ്സ്, ഇ -മിൻഫോ ചിപ്സ്, ദി യു എസ് മലബാർ കമ്പനി, മെഗ്ഗിറ്റ് മുതലായ കമ്പനികൾക്കെല്ലാം സേവനങ്ങൾ നൽകുന്നുണ്ട്. യു എസിലും , ഇന്ത്യയിലുമായി 12 നിർമാണ യൂണിറ്റുകൾ കമ്പനിക്കുണ്ട്. നടപ്പു സാമ്പത്തിക വർഷം ഇതുവരെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 840 കോടി രൂപയാണ്.

ജെ എം ഫിനാൻഷ്യൽ, ഡാം ക്യാപിറ്റൽ അഡ്‌വൈസേഴ്സ്, ഐ ഐ എഫ് എൽ സെക്യുരിറ്റീസ്, നോമുറ ഫിനാൻഷ്യൽ അഡ്‌വൈസറി ആൻഡ് സെക്യുരിറ്റീസ് എന്നിവരാണ് ഐ പി ഒയിലെ മെർച്ചന്റ്റ് ബാങ്കുകൾ.