image

11 Dec 2022 11:02 AM GMT

IPO

മൂന്നു കമ്പനികള്‍ കൂടി ഐപിഒയ്ക്ക് തയാര്‍

MyFin Desk

IPO
X

Summary

വൈന്‍ നിര്‍മ്മാണ കമ്പനിയായ സുല വൈന്‍യാര്‍ഡ്‌സ്, നിക്ഷേപ സ്ഥാപനമായ അബാന്‍ ഹോള്‍ഡിംഗ്‌സ്, ഓട്ടോ മൊബൈല്‍ ഡീലര്‍ഷിപ്പ് ചെയിനായ ലാന്‍ഡ്മാര്‍ക്ക് കാര്‍സ് എന്നിവയാണ് ഐപിഒയിലേക്ക് ഇറങ്ങുന്നത്.


ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) വഴി ഏകദേശം 1,858 കോടി രൂപ സമാഹിക്കാന്‍ മൂന്നു കമ്പനികള്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. വൈന്‍ നിര്‍മ്മാണ കമ്പനിയായ സുല വൈന്‍യാര്‍ഡ്‌സ്, നിക്ഷേപ സ്ഥാപനമായ അബാന്‍ ഹോള്‍ഡിംഗ്‌സ്, ഓട്ടോ മൊബൈല്‍ ഡീലര്‍ഷിപ്പ് ചെയിനായ ലാന്‍ഡ്മാര്‍ക്ക് കാര്‍സ് എന്നിവയാണ് ഐപിഒയിലേക്ക് ഇറങ്ങുന്നത്.

സുല വൈന്‍യാര്‍ഡ്‌സിന്റെയും അബാന്‍ ഹോള്‍ഡിംഗ്‌സിന്റെയും ഐപിഒ ഈ മാസം 12നും ലാന്‍ഡ്മാര്‍ക്ക് കാര്‍സിന്റെ ഐപിഒ 13നും ആരംഭിക്കും. ഈ വര്‍ഷം ഇതുവരെ ഏകദേശം 33 കമ്പനികളാണ് ഐപിഒയിലേക്ക് ഇറങ്ങിയത്. ഇതുവഴി ഏകദേശം 55,000 കോടി രൂപ ഈ കമ്പനികള്‍ ശേഖരിച്ചുവെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം 63 കമ്പനികള്‍ ഐപിഒ വഴി 1.19 ലക്ഷം കോടി രൂപ സമാഹരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 340-357 രൂപ വരെ ബാന്‍ഡിലുള്ള ഓഹരികള്‍ വില്‍ക്കുന്നത് വഴി 960 കോടി രൂപ സമാഹരിക്കാനാണ് സുല വൈന്‍യാര്‍ഡ്‌സ് ലക്ഷ്യമിടുന്നത്. അബാന്‍ ബോള്‍ഡിംഗ്‌സ് 3456.6 കോടി രൂപയും, ലാന്‍ഡ്മാര്‍ക്ക് കാര്‍സ് 402 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.