image

31 May 2022 3:32 AM GMT

MSME

സംരംഭങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാൻ പിഎംഇജിപി നീട്ടി, 40 ലക്ഷം തൊഴിൽ സൃഷ്ടിക്കും

MyFin Desk

സംരംഭങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാൻ പിഎംഇജിപി  നീട്ടി, 40 ലക്ഷം തൊഴിൽ സൃഷ്ടിക്കും
X

Summary

ഡെല്‍ഹി:  മുദ്രാ ലോണ്‍ അടക്കമുള്ള വായ്പകളുപയോഗിച്ച് ആരംഭിച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനായി 13,554.42 കോടി രൂപ അടങ്കല്‍ തുകയുള്ള പ്രധാനമന്ത്രിയുടെ എംപ്ലോയ്മെന്റ് ജനറേഷന്‍ പ്രോഗ്രാം (പിഎംഇജിപി) 2025-26 സാമ്പത്തിക വര്‍ഷം വരെ തുടരുമെന്ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം അറിയിച്ചു. അഞ്ച് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം പേര്‍ക്ക് സുസ്ഥിരമായ തൊഴിലവസരങ്ങള്‍ ഈ പദ്ധതി സൃഷ്ടിക്കും. 2021-22 മുതല്‍ 2025-26 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് 15-ാം ധനകാര്യ കമ്മീഷന്‍ സൈക്കിളിന് കീഴിലാണ് […]


ഡെല്‍ഹി: മുദ്രാ ലോണ്‍ അടക്കമുള്ള വായ്പകളുപയോഗിച്ച് ആരംഭിച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനായി 13,554.42 കോടി രൂപ അടങ്കല്‍ തുകയുള്ള പ്രധാനമന്ത്രിയുടെ എംപ്ലോയ്മെന്റ് ജനറേഷന്‍ പ്രോഗ്രാം (പിഎംഇജിപി) 2025-26 സാമ്പത്തിക വര്‍ഷം വരെ തുടരുമെന്ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം അറിയിച്ചു. അഞ്ച് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം പേര്‍ക്ക് സുസ്ഥിരമായ തൊഴിലവസരങ്ങള്‍ ഈ പദ്ധതി സൃഷ്ടിക്കും. 2021-22 മുതല്‍ 2025-26 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് 15-ാം ധനകാര്യ കമ്മീഷന്‍ സൈക്കിളിന് കീഴിലാണ് പദ്ധതിയുടെ വിപുലീകരണം.
സമയപരിധി നീട്ടിയതിനൊപ്പം, നിലവിലുള്ള പദ്ധതിയില്‍ ചില പ്രധാന പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. നിര്‍മാണ സ്ഥാപനങ്ങള്‍ ആരംഭിയ്ക്കുന്നതിനുള്ള പരമാവധി പദ്ധതിച്ചെലവ് 25 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായും സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആരംഭിയ്ക്കുന്നതിന് നിലവിലുള്ള 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായും വര്‍ധിപ്പിച്ചിചട്ടുണ്ട്. 2008-09-ല്‍ ആരംഭിച്ചതുമുതല്‍, ഏകദേശം 7.8 ലക്ഷം സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പിഎംഇജിപിയുടെ കീഴില്‍ 19,995 കോടി രൂപയുടെ സഹായധനം നല്‍കിയിട്ടുണ്ട്. ഇത് 64 ലക്ഷം പേര്‍ക്ക് സുസ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.
പദ്ധതിക്ക് കീഴില്‍ ഗ്രാമവ്യവസായത്തിന്റെയും ഗ്രാമീണ മേഖലയുടെയും നിര്‍വചനം പരിഷ്‌ക്കരിച്ചിട്ടുണ്ട്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ ഗ്രാമീണ മേഖലയ്ക്ക് കീഴിലാണ്, അതേസമയം മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങള്‍ നഗരപ്രദേശങ്ങളായി കണക്കാക്കും. ഗ്രാമീണ, നഗര വിഭാഗങ്ങള്‍ പരിഗണിക്കാതെ അപേക്ഷകള്‍ സ്വീകരിക്കാനും പ്രോസസ്സ് ചെയ്യാനും ഏജന്‍സികള്‍ക്കും അനുവാദമുണ്ട്. ഭിന്നലിംഗക്കാരെ പ്രത്യേക വിഭാഗ അപേക്ഷകരായി കണക്കാക്കുകയും അവര്‍ക്ക് ഉയര്‍ന്ന സബ്സിഡിയും നല്‍കും. പൊതുവിഭാഗം അപേക്ഷകര്‍ക്ക് നഗരപ്രദേശത്ത് പദ്ധതിച്ചെലവിന്റെ 15 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ പദ്ധതിച്ചെലവിന്റെ 25 ശതമാനവുമാണ് സബ്സിഡി.