image

25 May 2023 8:15 AM GMT

MSME

ചിരട്ടയുണ്ടോ? വരുമാനം 17000 രൂപ ദിവസവും നേടാന്‍ ഒരു ബിസിനസ്

MyFin Desk

ചിരട്ടയുണ്ടോ? വരുമാനം 17000 രൂപ ദിവസവും നേടാന്‍ ഒരു ബിസിനസ്
X

Summary

  • മുതല്‍മുടക്കിന് എട്ട് ലക്ഷം
  • അസംസ്‌കൃത വസ്തുക്കള്‍ സുലഭം
  • ലാഭശതമാനം കൂടുതലുള്ള ബിസിനസ്


ഭക്ഷണപ്രിയരാണ് മലയാളികള്‍. പ്രത്യേകിച്ചും വിദേശ ഭക്ഷണങ്ങളോടുള്ള താല്‍പ്പര്യം കാത്തു സൂക്ഷിക്കുന്നവരാണ് . അതുകൊണ്ട് തന്നെ പാശ്ചാത്യന്‍ ഭക്ഷണങ്ങളും അറേബ്യന്‍ ഭക്ഷണങ്ങളും ഇല്ലാത്ത റസ്റ്റോറന്റുകള്‍ കുറവാണ്. അതുപോലെ വീടുകളിലായാലും ആഘോഷ പരിപാടികളിലായാലും ഇത്തരം ഭക്ഷണങ്ങള്‍ ഉണ്ടാക്കി കഴിക്കാന്‍ വലിയ താല്‍പ്പര്യമാണ് ആളുകള്‍ക്ക്. ഈ ഭക്ഷണ പ്രേമം മുതലെടുക്കാന്‍ പറ്റിയ ബിസിനസുകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ വരുമാനം ഉറപ്പാണ്. പറഞ്ഞുവരുന്നത് കരി വ്യവസായമാണ്. കരി പൊടിച്ച് ബ്രിക്കുകളായി വില്‍ക്കുന്ന സംരംഭം ആരംഭിക്കാം. ചാര്‍ക്കോള്‍ ബ്രിക്കുകള്‍ക്കും മരക്കരിയ്ക്കും വേണ്ടതിലധികം വലിയമാര്‍ക്കറ്റ് കേരളത്തിലുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ ധാരാളിത്തവും ഈ ബിസിനസിന് മുതല്‍ക്കൂട്ടാണ്. നല്ല പ്രൊഫഷണലായി നടത്തിയാല്‍ കയറ്റുമതിയും ആരംഭിക്കാന്‍ സാധിക്കും. ചാര്‍ക്കോള്‍ ബ്രിക്ക് ഉല്‍പ്പാദന യൂനിറ്റ് ആരംഭിക്കാം.

മുതല്‍മുടക്ക്

ആദ്യം തന്നെ ഉല്‍പ്പാദന യൂനിറ്റിനുള്ള സ്ഥലം കണ്ടുവെക്കണം. 1.5 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും പത്ത് മീറ്റര്‍ ഉയരവുമുള്ള ഷെഡ്ഡാണ് നിര്‍മിക്കേണ്ടത്. ഇതിനായി വീടിനോട് ചേര്‍ന്നുള്ള കാലിസ്ഥലം ഉപയോഗിക്കാവുന്നതാണ്. ഉല്‍പ്പാദന യൂനിറ്റ് ഉള്‍പ്രദേശങ്ങളിലായിരുന്നാലും കുഴപ്പമില്ല.800 സ്‌ക്വയര്‍ഫീറ്റുള്ള ഷെഡ്ഡാണ് ആവശ്യം വരിക. ഇവിടെ യന്ത്രങ്ങള്‍ സ്ഥാപിക്കുകയും സ്റ്റേറേജായി ഉപയോഗിക്കുകയും ചെയ്യാം. മൂന്ന് ലക്ഷം രൂപയോളം ചെലവായി കണക്കാക്കേണ്ടി വരും.

ഈ ബിസിനസ് സംരംഭം നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ ചില മെഷിനറികള്‍ ആവശ്യമാണ്. കരി പൊടിക്കാനും കട്ടകളാക്കി മാറ്റാനും വേണ്ടിയുള്ള യന്ത്രം സ്ഥാപിക്കണം. ഒരു ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള മെഷീനിന് ആറ്‌ലക്ഷം രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ഷെഡ്ഡിന് ത്രീഫേസ് കണക്ഷന്‍ നിര്‍ബന്ധമാണ്. ഈ വൈദ്യുതീകരണത്തിന് വേണ്ടി ഒരു ലക്ഷം രൂപയോളം മാറ്റഇവെക്കാം. പിന്നീട് വേണ്ടി വരുന്ന പ്രധാന അസംസ്‌കൃത വസ്തുക്കളായ മരക്കരിയും ചിരട്ടക്കരിയുമാണ്. ഇത് നാട്ടില്‍ സുലഭമാണ്. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഗുണമേന്മയുള്ളവ നോക്കിവാങ്ങാന്‍ ശ്രദ്ധിക്കുക. ഇത് പൊടിച്ച ശേഷം നന്നായി മിക്‌സ് ചെയ്താണ് കട്ടകളാക്കി മാറ്റുന്നത്. പരമാവധി എട്ട് ലക്ഷം രൂപയുണ്ടെങ്കില്‍ കരി ബ്രിക്‌സ് നിര്‍മാണ സംരംഭം വ്യാവസായികമായി തന്നെ തുടങ്ങാം.

ലാഭം

ചിരട്ടക്കരിയാണ് വില്‍ക്കുന്നതെങ്കില്‍ ഒരു കിലോയ്ക്ക് പരമാവധി 30 രൂപ വിലയായി ലഭിക്കും. ഉല്‍പ്പാദന ചെലവായി 11 രൂപയാണ് വേണ്ടി വരിക. പാക്കേജിങ്ങിന് നാലു രൂപയും ചിരട്ട വാങ്ങാന്‍ കിലോയ്ക്ക് ഏഴ് രൂപയും നല്‍കേണ്ടി വരും. ഒരു കിലോ ചിരട്ടക്കരി ബ്ലോക്ക് വിറ്റാല്‍ 17 രൂപ ലാഭമായി നേടാം. പ്രതിദിനം ആയിരം കിലോ ചാര്‍ക്കോള്‍ ഉണ്ടാക്കുന്നവര്‍ക്ക് 442000 രൂപ വരുമാനം മാസം പ്രതീക്ഷിക്കാം. പ്രതിദിനം 17000 രൂപ വരുമാനം ലഭിക്കും. അതുകൊണ്ട് തന്നെ വിപണി വലുതാക്കാന്‍ ശ്രദ്ധിക്കുന്നവര്‍ ഈ ബ ിസിനസിലൂടെ രക്ഷപ്പെടും.