image

22 Sep 2023 6:05 AM GMT

MSME

എംഎസ്എംഇകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ നിയോ ഫോര്‍ ബിസിനസ്

MyFin Desk

axis banks neo for business for msme
X

Summary

  • മൊബൈലിലും കംപ്യൂട്ടറിലും ടാബ് ലെറ്റിലും ഉപയോഗിക്കാവുന്ന പ്ലാറ്റ്‌ഫോമാണിത്.
  • എംഎസ്എംഇകളുടെ ബാങ്കിങ് ആവശ്യങ്ങള്‍ക്കു പുറമെയുള്ള ആവശ്യങ്ങളും നിറവേറ്റാന്‍ ഈ സംവിധാനം ഉപയോഗിക്കാം.


കൊച്ചി:സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി പ്രത്യേക ബാങ്കിംഗ് പ്ലാറ്റ്‌ഫോം പുറത്തിറക്കി ആക്‌സിസ് ബാങ്ക്. ``നിയോ ഫോര്‍ ബിസിനസ്'' എന്നാണ് പ്ലാറ്റ്‌ഫോമിന്റെ പേര്. മൊബൈലിലും കംപ്യൂട്ടറിലും ടാബ് ലെറ്റിലും ഉപയോഗിക്കാവുന്ന പ്ലാറ്റ്‌ഫോമാണിത്. ഡിജിറ്റല്‍ സെല്‍ഫ് ഓണ്‍ ബോര്‍ഡിംഗ്, ബള്‍ക്ക് പെയ്‌മെന്റുകള്‍, ജി എസ് ടി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള ഇന്‍വോയ്‌സിങ്, പെയ്‌മെന്റ് ഗേറ്റ് വേ സംയോജനം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ അറിയാനുള്ള സൗകര്യം, ഓട്ടോ റീകണ്‍സീലിയേഷന്‍, റിക്കറിങ് കളക്ഷന്‍, ക്യാഷ് ഫ്‌ളോ റിപോര്‍ട്ടുകള്‍ എന്നിങ്ങനെ നിരവധി സേവനങ്ങള്‍ ലഭ്യമാകുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് നിയോ ഫോര്‍ ബിസിനസ്.

ആക്‌സിസ് ബാങ്കിന്റെ നിലവിലുള്ള കറണ്ട് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡു ചെയ്‌തോ വെബ് അധിഷ്ഠിത ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ വഴിയോ ഇത് ഉപയോഗിക്കാം. എംഎസ്എംഇകളുടെ ബാങ്കിങ് ആവശ്യങ്ങള്‍ക്കു പുറമെയുള്ള ആവശ്യങ്ങളും നിറവേറ്റാന്‍ ഈ സംവിധാനം ഉപയോഗിക്കാം.

സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിലും ഡാറ്റാ വിശകലനത്തിലും ആക്‌സിസ് ബാങ്ക് തുടര്‍ച്ചയായി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ആക്‌സിസ് ബാങ്ക് ട്രഷറി, മാര്‍ക്കറ്റ്‌സ്, ഹോള്‍സെയില്‍ ബാങ്കിങ് പദ്ധതികളുടെ മേധാവിയും ഗ്രൂപ്പ് എക്‌സിക്യൂട്ടീവുമായ നീരജ് ഗംഭീര്‍ പറഞ്ഞു.