image

13 Jun 2023 11:48 AM GMT

Mutual Fund

മ്യൂച്വൽ ഫണ്ടിലൂടെ 10 കോടി നേടാം ; ഏതു പ്രായത്തിൽ നിക്ഷേപിച്ച് തുടങ്ങാം

MyFin Desk

mutual funds-gfx
X

Summary

  • ചെറിയ പ്രായത്തിൽ തന്നെ നിക്ഷേപം തുടങ്ങണം
  • അച്ചടക്കമുള്ള സാമ്പത്തിക നിക്ഷേപത്തിന് ഏറ്റവും മികച്ച മാർഗമാണ് എസ് ഐ പി
  • ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകർക്ക് അവരുടെ സമ്പാദ്യം വലിയ തോതിൽ വർധിപ്പിക്കാൻ കഴിയും


സാധാരണക്കാരനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് ഇത്തിരി റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും നിമിത്തം ധാരാളം ആളുകൾക്ക് പണം നഷ്ടപ്പെടാറുണ്ട്. നമ്മൾ നിക്ഷേപിക്കുന്ന തുക വിദഗ്ധനായ ഫണ്ട് മാനേജർ കൈകാര്യം ചെയ്യുന്നതിനാൽ നല്ല നേട്ടം ഉണ്ടാക്കാൻ മ്യൂച്വൽ ഫണ്ട് മികച്ച ഒരു നിക്ഷേപ മാർഗമാണ്.

ഒരു വ്യക്തിയുടെ സാമ്പത്തിക ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാനുള്ള നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ.മ്യൂച്വൽ ഫണ്ടുകൾ എത്ര വേഗത്തിൽ ആരംഭിക്കുന്നുവോ അത്ര കൂടുതൽ നേട്ടം ഉണ്ടാക്കാൻ സാധിക്കും.മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വിപണിയുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകൾ തള്ളിക്കളയാനാവില്ലെങ്കിലും ഇതുവരെയുള്ള അനുഭവങ്ങൾ നോക്കുമ്പോൾ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകർക്ക് അവരുടെ സമ്പാദ്യം വലിയ തോതിൽ വർധിപ്പിക്കാൻ കഴിഞ്ഞു എന്നാണ് കാണിക്കുന്നത്.

വെറും 15,000 നിക്ഷേപിച്ചാൽ 10 കോടി

മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് മികച്ച നേട്ടമുണ്ടാക്കാൻ ഉള്ള ഏറ്റവും മികച്ച മാർഗം നേരത്തെ നിക്ഷേപം ആരംഭിക്കുക എന്നതാണ്.

ഉദാഹരണത്തിന് ,ഒരാൾ തന്റെ 25 വയസിൽ മ്യൂച്വൽഫണ്ട് നിക്ഷേപം ആരംഭിക്കുന്നു. വര്ഷം 12 ശതമാനം റിട്ടേൺ ലഭിക്കുകയാണെങ്കിൽ പ്രതിമാസം വെറും 15 ,000 രൂപ മാത്രമേ എസ് ഐ പി ആയി നിക്ഷേപിക്കേണ്ടതുള്ളൂ. നിക്ഷേപകന് 60 വയസു പൂർത്തിയാവുമ്പോൾ 10 കോടി റിട്ടേൺ ലഭിക്കും .അച്ചടക്കമുള്ള സാമ്പത്തിക നിക്ഷേപത്തിന് ഏറ്റവും മികച്ച മാർഗമാണ് എസ് ഐ പി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ഇതിലൂടെ ഒരൂ മാസവും ഒരു നിശ്ചിത തുക നിക്ഷേപത്തിനായി നീക്കി വെക്കുന്നു.

കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ നിരവധി മ്യൂച്വൽ ഫണ്ടുകൾ 12 ശതമാനത്തിലധികം റിട്ടേണുകൾ നൽകിയിട്ടുണ്ട്.ചെറിയ പ്രായത്തിൽ തന്നെ മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കുന്നത് കൂടാതെ ശെരിയായ മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. നിക്ഷേപം നടത്തുന്നതിന് മുമ്പ് ഫണ്ട് മാനേജർമാരുടെ മുൻകാല പ്രകടനം വിലയിരുത്തുന്നത് നന്നായിരിക്കും. ഇതിനായി ഈ മേഖലയിലെ വിദഗ്ധ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും

ഓരോ വ്യക്തിയുടെയും പ്രായത്തിനനുസരിച്ച് വിരമിക്കുമ്പോൾ 10 കോടി രൂപ നേട്ടം കൈവരിക്കാൻ എസ്ഐ പി യായി എത്ര രൂപ നിക്ഷേപിക്കേണ്ടി വരുമെന്ന് നോക്കാം.

30 വയസിൽ നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ പ്രതിമാസ എസ് ഐ പി ആയി 28 ,329 രൂപ നിക്ഷേപിക്കണം.എന്നാൽ 35 വയസിൽ ഇത് 52,697 രൂപ പ്രതിമാസം നിക്ഷേപിക്കേണ്ടതുണ്ട് .എന്നാൽ 40 വയസിൽ നിക്ഷേപം ആരംഭിക്കുന്ന ഒരാൾക്ക് പ്രതിമാസം 1,00,085 രൂപ എസ് ഐ പി ആയി നിക്ഷേപിക്കണം.അതായത് എത്ര ചെറിയ പ്രായത്തിൽ നിക്ഷേപം ആരംഭിക്കുന്നു എന്ന് എന്നത് മ്യൂച്വൽ ഫണ്ടിന്റെ കാര്യത്തിൽ വളരെ പ്രസക്തമാണ്.