image

22 Nov 2022 9:40 AM GMT

Personal Identification

ആധാറും പാനും ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും

MyFin Desk

ആധാറും പാനും ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും
X


ഡെല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചോ അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും. 2023 മാര്‍ച്ചിനുശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം മാര്‍ച്ച് 31 നായിരുന്നു പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതിയായി നല്‍കിയിരുന്നത്. പ്രത്യക്ഷ നികുതി ബോര്‍ഡ് 2022 ജൂണ്‍ 30 നുള്ളില്‍ പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ 500 രൂപയും, ജൂണ്‍ 30 നു ശേഷം 1,000 രൂപയും പിഴയും നല്‍കണമെന്നും നിര്‍ദ്ദേശിച്ചു..

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലിലൂടെ, എസ്എംഎസിലൂടെ, അടുത്ത സേവന കേന്ദ്രത്തിലൂടെ എന്നിങ്ങനെ മൂന്ന് രീതിയില്‍ ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാം. ഇ-ഫയലിംഗ് പോര്‍ട്ടലിലൂടെയാണെങ്കില്‍ www.incometax.gov.in ലോഗിന്‍ ചെയ്യണം. അതിനുശേഷം ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് പാന്‍ വിവരങ്ങള്‍, ആധാര്‍ വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം, വിവരങ്ങള്‍ ശരിയാണോയെന്ന് ഉറപ്പ് വരുത്തി സാധൂകരിക്കുന്നു എന്നുള്ള ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം, അപ്പോള്‍ മൊബൈലില്‍ ലഭിക്കുന്ന ഒടിപി കൂടി നല്കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ആധാറും പാനും ലിങ്ക് ചെയ്യാം.

എസ്എംഎസ് ആണെങ്കില്‍ UIDPAN<12 അക്ക ആധാര്‍ നമ്പര്‍><10 അക്ക പാന്‍ നമ്പര്‍> എന്നിവ ടൈപ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറില്‍ മെസേജ് അയക്കണം.