image

3 Oct 2022 3:52 AM GMT

Banking

ജര്‍മ്മനിയില്‍ പഠിക്കണോ? വിസ സ്ലോട്ടുകള്‍ തയാറെന്ന് എംബസി

MyFin Desk

ജര്‍മ്മനിയില്‍ പഠിക്കണോ? വിസ സ്ലോട്ടുകള്‍ തയാറെന്ന് എംബസി
X

Summary

ജര്‍മ്മനിയില്‍ ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുങ്ങുന്നു. സ്റ്റുഡന്റ് വിസയ്ക്കായി പുതിയ സ്ലോട്ടുകള്‍ ആരംഭിക്കുമെന്ന് ഡെല്‍ഹിയിലെ ജര്‍മ്മന്‍ എംബസിയുടെ അറിയിപ്പ് വന്നു. നവംബര്‍ ഒന്നു മുതല്‍ വിഎഫ്എസ് ഗ്ലോബല്‍ വഴി അപേക്ഷകള്‍ അയയ്ക്കാമെന്നാണ് ഇപ്പോഴുള്ള അറിയിപ്പ്. 2022 വിന്റര്‍ സെമസ്റ്റര്‍ ലക്ഷ്യമിട്ട് വന്നിരിക്കുന്ന ഒട്ടേറെ അപേക്ഷകളില്‍ ഇനിയും തീരുമാനമെടുക്കാനുണ്ടെന്നും കൃത്യമായ രേഖകള്‍ ഉള്ളവര്‍ മാത്രമേ സ്ലോട്ടുകള്‍ക്കായുള്ള അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാവൂ എന്നും എംബസിയുടെ വെബ്സൈറ്റിലുണ്ട്. സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അക്കാദമിക് ഇവാലുവേഷന്‍ സെന്റര്‍ […]


ജര്‍മ്മനിയില്‍ ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുങ്ങുന്നു. സ്റ്റുഡന്റ് വിസയ്ക്കായി പുതിയ സ്ലോട്ടുകള്‍ ആരംഭിക്കുമെന്ന് ഡെല്‍ഹിയിലെ ജര്‍മ്മന്‍ എംബസിയുടെ അറിയിപ്പ് വന്നു. നവംബര്‍ ഒന്നു മുതല്‍ വിഎഫ്എസ് ഗ്ലോബല്‍ വഴി അപേക്ഷകള്‍ അയയ്ക്കാമെന്നാണ് ഇപ്പോഴുള്ള അറിയിപ്പ്.

2022 വിന്റര്‍ സെമസ്റ്റര്‍ ലക്ഷ്യമിട്ട് വന്നിരിക്കുന്ന ഒട്ടേറെ അപേക്ഷകളില്‍ ഇനിയും തീരുമാനമെടുക്കാനുണ്ടെന്നും കൃത്യമായ രേഖകള്‍ ഉള്ളവര്‍ മാത്രമേ സ്ലോട്ടുകള്‍ക്കായുള്ള അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാവൂ എന്നും എംബസിയുടെ വെബ്സൈറ്റിലുണ്ട്.

സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അക്കാദമിക് ഇവാലുവേഷന്‍ സെന്റര്‍ (എപിഎസ്) വഴി അവരുടെ വിദ്യാഭ്യാസ രേഖകള്‍ വിലയിരുത്തി ആധികാരികത സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

നവംബര്‍ ഒന്നു മുതല്‍ വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ https://aps-india.de/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി യുഎസും

യുഎസില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാരടക്കമുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന് അമേരിക്കന്‍ എംബസി അടുത്തിടെ അറിയിച്ചിരുന്നു. നവംബര്‍ പകുതിയോടെ സ്റ്റുഡന്റ് വിസയ്ക്കുള്ള അഭിമുഖം ആരംഭിക്കുമെന്ന് യുഎസ് എംബസി കോണ്‍സുലാര്‍ അഫയേഴ്‌സ് വകുപ്പിലെ കോണ്‍സുലര്‍ മിനിസ്റ്റര്‍ ഡോണ്‍ ഹെഫ്‌ളിന്‍ പറഞ്ഞു.

എച്ച്, എല്‍ വര്‍ക്കര്‍ വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്കായി ഒരു ലക്ഷം സ്ലോട്ടുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കുമെന്നും സൂചനയുണ്ട്. യുഎസ് എംബസി ഇന്ത്യാ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവെച്ചിരുന്നു.