image

18 May 2022 6:16 AM GMT

Product Review

ഭാരതി എയർടെൽ ലിമിറ്റഡ്

MyFin Desk

ഭാരതി എയർടെൽ ലിമിറ്റഡ്
X

Summary

എയർടെൽ എന്നറിയപ്പെടുന്ന ഭാരതി എയർടെൽ ലിമിറ്റഡ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിയാണ്


എയർടെൽ എന്നറിയപ്പെടുന്ന ഭാരതി എയർടെൽ ലിമിറ്റഡ് ഡൽഹി
ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ടെലി കമ്മ്യൂണിക്കേഷൻ
കമ്പനിയാണ്. സൗത്ത് ഏഷ്യ, ആഫ്രിക്ക, ചാനൽ ഐലൻഡ് എന്നിവടങ്ങളിലെ 18 രാജ്യങ്ങളിൽ ഇവർ സേവനമനുഷ്ഠിക്കുന്നു. 2G,4G, LTE,4G+ എന്നിങ്ങനെയുള്ള മൊബൈൽ സർവീസുകളും ബ്രോഡ്ബാൻഡ് സേവനങ്ങളും എയർടെൽ നൽകി വരുന്നു.

എയർടെൽ അതിന്റെ VoLTE സാങ്കേതികവിദ്യ ഇന്ത്യയിലുടനീളമുള്ള
ടെലികോം സർക്കിളുകളിലായി വ്യാപിപ്പിച്ചിട്ടുണ്ട്. വരിക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ രണ്ടാമത്തെയും ലോകത്തിലെ തന്നെ മൂന്നാമത്തെയും മൊബൈൽ സേവന ദാതാവാണ് എയർടെൽ.

1984 -ലാണ് സുനിൽ മിത്തൽ ആദ്യമായി ഇന്ത്യയിൽ പുഷ് ബട്ടൺ ഫോണുകൾ അവതരിപ്പിക്കുന്നത്. പിന്നീട് 1992 ൽ നടന്ന ലേലത്തിൽ ഇന്ത്യയിലെ പ്രധാനപെട്ട നാല് മൊബൈൽ സേവന ദാതാക്കളിൽ ഒന്ന് അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. 1994-ൽ ഇതിനു ഗവണ്മെന്റ് അംഗീകാരം ലഭിക്കുകയും ശേഷം 1995-ൽ ന്യൂഡൽഹിയിൽ ഭാരതി സെല്ലുലാർ ലിമിറ്റഡ് [BCL] രൂപീകരിക്കുകയും എയർടെൽ എന്ന പേരിൽ സേവനങ്ങൾ ആരംഭിക്കുകയും ചെയ്തു.

ഡിജിറ്റൽ സബ്‌സ്‌ക്രൈബർ ലൈനിൽ (DSL) കൂടെയുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, ഇന്റർനെറ്റ് ലീസെഡ് ലൈൻസ്, MPLS (മൾട്ടീപ്രോട്ടോകോള് ലേബൽ സ്വിച്ചിങ്) സൊല്യൂഷൻസ് എന്നിവ കൂടാതെ ഇന്റർനെറ്റ് പ്രോട്ടോകോൾ ടിവി (IPTV), ഫിക്സഡ് ലൈൻ ടെലിഫോൺ മുതലായ സേവനങ്ങൾ എയർടെൽ നൽകുന്നു.

എയർടെൽ ബ്രോഡ്ബാൻഡ്, ബ്രോഡ് ബാൻഡ് സേവനങ്ങളും IPTV
സേവനങ്ങളും നൽകുന്നു. ഇതിനോടൊപ്പം പരിധിയില്ലാത്തതും
പരിമിതികളില്ലാത്തതുമായ ഡൗൺലോഡ് പ്ലാനുകളും നൽകുന്നുണ്ട്.

നിലവിലെ വി-ഫൈബർ പ്രോഗ്രാമിൽ 300Mbit/s വേഗതയും DSL ഇൽ 16Mbit/s വേഗതയും എയർടെൽ ഉപഭോക്താക്കൾക്ക് നൽകുന്നു. ഡിജിറ്റൽ ടെലിവിഷൻ, 'എയർടെൽ ഡിജിറ്റൽ ടിവി' എന്ന പേരിൽ ഡയറക്റ്റ് -ടു-ഹോം (DTH) ടിവി സേവനങ്ങളും നൽകുന്നുണ്ട്.

ജനുവരി 2017-ൽ എയർടെൽ പെയ്‌മെന്റ് ബാങ്ക് രൂപികരിച്ചു. നിഫ്റ്റി50-ൽ ഭാരതി എയർടെലിനു 2.27 % വെയ്റ്റേജ് ഉണ്ട്.

ഭാരതി എയർടെല്ലിന്റെ ഷെയർ ഹോൾഡിങ് പാറ്റേൺ ചുവടെ
നൽകിയിരിക്കുന്നു:

ഇതിൽ പ്രൊമോട്ടറുടെ ഹോൾഡിങ്സ്, എഫ് ഐ ഐ ഹോൾഡിങ് , പൊതു ജനങ്ങളുടെ ഹോൾഡിങ് എന്നിവ കൊടുത്തിരിക്കുന്നു.

2022 സാമ്പത്തിക വർഷത്തെ മൂന്നാം പാദ ഫലം

2021 ഡിസംബർ മാസാവസാനത്തോട് കൂടി കമ്പനിയുടെ മൊത്തം
അറ്റാദായം 2.8 ശതമാനം അഥവാ 830 കോടി രൂപയായി കുറഞ്ഞു. ഇതേ
കാലയളവിൽ കമ്പനിയുടെ കഴിഞ്ഞ വർഷത്തെ അറ്റാദായത്തെ 854 കോടി രൂപയായിരുന്നു. എന്നിരുന്നാലും എയർടെല്ലിന്റെ മൂന്നാം പാദത്തിലെ വരുമാനം 12.6 ശതമാനം ഉയർന്ന് 29,867 കോടി രൂപയായി. കഴിഞ്ഞ വര്ഷം 26,518 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. പുതിയ ഉപഭോക്താക്കളിൽ ഉള്ള വർധനവും താരിഫ് വർധനയും അതിനു കാരണമായി.

ഒരു ഉപഭോക്താവിൽ നിന്നുള്ള കമ്പനിയുടെ ശരാശരി വരുമാനം [ARPU] കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഉണ്ടായിരുന്ന 146 കോടി രൂപയിൽ നിന്നും 163 കോടി രൂപയായി ഉയർന്നു. മൊബൈൽ സേവനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ വർഷാടിസ്ഥാനത്തിൽ 19.1 ശതമാനം വർധനവാണ് കാണാൻ കഴിഞ്ഞത്.

ഇതേ കാലയളവിൽ കൺസോളിഡേറ്റഡ്‌ എബിട്ട്‍ഡ (EBITDA) 22.4 ശതമാനം വർധിച്ചു വാച്ച് 14,905 രൂപയായി.

എബിട്ട്‍ഡ വിപുലീകരണം വിശാലമായ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യ നോൺ - മൊബൈൽ 17 ശതമാനവും ആഫ്രിക്ക ബിസിനസ് 30.1
ശതമാനവും ഇന്ത്യൻ മൊബൈൽ ബിസിനസ് 52.9 ശതമാനവും സംഭാവന
ചെയ്‌തതിനാൽ മൊത്തം പോർട്ടഫോളിയോ ഇപ്പോൾ വളരെ സന്തുലിതമായാണ് നിൽക്കുന്നത്.

എയർടെല്ലിന്റെ ത്രൈമാസ കണ്സോളിഡേറ്റഡ് എബിട്ട്‍ഡ മാർജിൻ ഇപ്പോൾ 49.9 ശതമാനം ആണ്. പുതുക്കിയ മൊബൈൽ നിരക്കുകൾ പൂർണമായി നിലവിൽ വന്നത് നടപ്പ് സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ പ്രതിഫലിക്കുമെന്ന് കമ്പനി കണക്കാക്കുന്നു.

മാത്രമല്ല, കമ്പനിയുടെ 4G ഉപഭോക്താക്കളുടെ എണ്ണം ക്രമമായി ഉയർന്നിട്ടുണ്ട്. 4G ഡാറ്റ വരിക്കാർ കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനം വർധിച്ചു ഈ വർഷം 195.5 ദശലക്ഷം ആയി.

കഴിഞ്ഞ വര്ഷം കമ്പനി 29.9 ദശലക്ഷം 4G ഉപഭോക്താക്കളെയാണ്
വരിക്കാരാക്കിയത്. ഏറ്റവും പുതിയ കണക്കനുസരിച് ARPU ശക്തമായി തന്നെയാണ് വിപണിയിൽ തുടരുന്നത്. ഒരു ഉപഭോക്താവിന്റെ ശരാശരി ഡാറ്റ ഉപയോഗം ഒരു മാസം 18.3 ജിബിയും വോയിസ് ഉപയോഗം 1061 മിനിട്ടും ആണ്.

ഡിജിറ്റൽ ടിവിയിൽ നിന്നുമുള്ള വരുമാനം സ്ഥിരമായി തുടർന്ന് മൂന്നാം
ഡിസംബർ 31 നു 18.1 ദശലക്ഷം ഉപഭോക്താക്കളിൽ എത്തി നിൽക്കുന്നു. ബിസിനസ് വളർച്ച ത്വരിതപ്പെടുത്തുന്നതിനായി നൂതനവും
അത്യാധുനികവുമായ മാര്ഗങ്ങളിലൂടെ പരിശ്രമിക്കുക എന്നതാണ് കമ്പനിയുടെ ലക്‌ഷ്യം.

എയർടെൽ പെയ്‌മെന്റ് ബാങ്കുകൾ 122 ദശലക്ഷം ഉപഭോക്താക്കളുമായി
ശക്തമായി വളർന്നു കൊണ്ടിരിക്കുകയാണ്. പ്രതിമാസം 32 ദശലക്ഷം
ഉപഭോക്താക്കളാണ് ഇടപാടുകൾക്ക് വേണ്ടി ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്.

ഈയിടെ ഗൂഗിൾ എയര്ടെല്ലിൽ നിക്ഷേപം നടത്തിയത് ഇന്ത്യയിലെ
ഡിജിറ്റൽ വിപ്ലവത്തിനുള്ള എയർടെല്ലിന്റെ ശക്തമായ
പങ്കാളിത്തത്തിനുദാഹരണമാണ്.

(TABLE NO 3)

ബ്രോക്കറേജ് വീക്ഷണം

യെസ് സെക്യൂരിറ്റീസ് സം-ഓഫ്-ദി-പാർട് (SOTP) വാലുവേഷൻ അടിസ്ഥാനത്തിൽ ഭാരതി എയർടെല്ലിന്റെ ഒരു ഓഹരിക്കു 905 രൂപയാണ് വില കണക്കാക്കിയിരിക്കുന്നത്. അതായത്, EV/EBITDA multiple of 7.1x FY24e vs 5.8x (ഇപ്പോഴത്തെ മാർക്കറ്റ് വില (CMP)). പ്രീപെയ്‌ഡ് താരിഫിലെ മാറ്റം ഈ ബിസിനെസ്സിൽ ഇനിയും കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം എന്നതിന്റെ സൂചനയാണിത്. പ്രത്യേകിച്ചും ഇന്ത്യയിലെ ARPU മറ്റെല്ലാ രാജ്യങ്ങളിലുള്ളതിനേക്കാളും വളരെ താഴ്ന്ന നിലയിലാണ്.

മുതൽ മുടക്കിനനുസരിച്ചുള്ള വരുമാനം ലഭിക്കാൻ ARPU 200-300 രൂപ
ഉണ്ടാകേണ്ടി വരും. അതിനാൽ വരും കാലങ്ങളിൽ ARPU വർധിപ്പിക്കേണ്ടതായി വരും.

കൂടാതെ ഭാരതിയും അതിന്റെ അനുബന്ധ ബിസിനസ്സ് വിഭാഗങ്ങളും അതിവേഗം വികസിക്കുകയും വളരുകയും ചെയ്യുന്നത് കടം കുറയ്ക്കുന്നതിനും വരുമാന വർധിപ്പിക്കുന്നതിനും സഹായിക്കും.

ARPU വിലെ വളർച്ചയും വരിക്കാരുടെ തുടർച്ചയായ വർധനവും
ഭാരതിയുടെ (2021 -2024E) ലെ പ്രവർത്തന വരുമാനം 22 ശതമാനം കോമ്പൗണ്ട് ആനുവൽ ഗ്രോത് റേറ്റിൽ (CAGR) ഉയർത്തുമെന്ന് യെസ് സെക്യൂരിറ്റീസ് കണക്കാക്കുന്നു. ഇന്ത്യൻ ബിസിനസിലെ അറ്റകടവും (വാടകയും പലിശയും ചേർത്തു) സ്ഥിര കടപ്പത്രങ്ങളിലെ $1.5 ബില്യനും മാറ്റി നിർത്തിയാൽ ഭാരതിയുടെ SOTP അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ ലക്‌ഷ്യം വില 855 രൂപയാണ്.

ഈ സ്റ്റോക്കിന്റെ ബെഞ്ച്മാർക്ക് സൂചിക നിഫ്റ്റി 50 റിസ്ക് ആയതിനാൽ അത് ടാർഗറ്റ് വില ബാധിച്ചേക്കാം

പരിസ്ഥിതി കാഴ്ചപ്പാട്; എൻവിറോണ്മെന്റ്‌, സോഷ്യൽ ആൻഡ് ഗവർണൻസ് (ഇഎസ്‌ജി)

സുസ്ഥിരമായ ബിസിനസ് രീതികളിലൂടെ ഭാരതി പാരിസ്ഥിതിക സുസ്ഥിരതയും, മറ്റും ഉറപ്പുവരുത്തുന്നു.

എയർടെൽ നെറ്റ് വര്കിൽ നിന്നും ഉള്ള കാർബൺ പുറന്തള്ളപ്പെടുന്നത്
കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സയൻസ് ബേസ്ഡ് ടാർഗറ്റ് ഇനിഷ്യറ്റീവ് (SBTi) ന്റെ 'ബിസിനസ് അംബീഷൻ ഫോർ 1.5 C ' എന്ന കാമ്പയിനിൽ പങ്കാളികളാണ്. ശൃംഖലയിലുടനീളം ഹരിത ഊർജ്ജം സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുക, ഊർജ്ജ കാര്യക്ഷമമായ അടിസ്ഥാന സൗകര്യങ്ങളും പ്രക്രിയകളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുക, ജോലിസ്ഥലങ്ങളിൽ സുസ്ഥിരമായ ബിസിനസ് രീതികൾ നടപ്പിലാക്കുക എന്നിങ്ങനെയുള്ള പ്രക്രിയയിലൂടെ അത് നേടിയെടുക്കാൻ കഴിയുമെന്നും കമ്പനി കരുതുന്നു.