image

19 May 2022 2:52 AM GMT

Product Review

ടാറ്റ കൺസൾട്ടൻസി സർവീസസ്

MyFin Desk

ടാറ്റ കൺസൾട്ടൻസി സർവീസസ്
X

Summary

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഐടി കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്)


മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഐടി കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). തമിഴ് നാട്ടിലും മറ്റ് ഒട്ടനവധി സംസ്ഥാനങ്ങളിലും ആയി ഇവരുടെ ക്യാമ്പസ് സ്ഥിതി ചെയ്യുന്നു. 46 രാജ്യങ്ങളിലായി 50 ഓളം സബ്‌സിഡിയറി കമ്പനികൾ ടിസിഎസിന്റേതായി പ്രവർത്തിക്കുന്നു. നിഫ്റ്റി 50 ഇൻഡക്സിൽ ടിസിഎസിനു 5.11 ശതമാനം വെയ്റ്റേജ് ഉണ്ട്.

Share Holdings Pattern of TCS

2021-22 മൂന്നാംപാദ ഫലം

2021 സാമ്പത്തിക വർഷത്തെ മൂന്നാം പാദം അവസാനിക്കുമ്പോൾ ഏകീകൃത അറ്റാദായം വർഷാടിസ്ഥാനത്തിൽ 12.27 ശതമാനം വർധിച്ചു 9,769 കോടി രൂപയായി; രണ്ടാം പാദത്തിൽ നിന്നുള്ള വര്ധനയാകട്ടെ 1.51 ശതമാനവും. പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 16.35 ശതമാനം വർധിച്ച് 48,885 കോടി രൂപയായി. പാദാദിസ്ഥാനത്തിൽ ഇതിനു 4.31 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

മൂന്നാംപാദ ഫലം വരുന്നതിനു മുൻപ് ഓഹരി വില 1.50 ശതമാനം താഴ്ന്ന് 3857.25 രൂപയായിരുന്നു.

വെല്ലുവിളി നിറഞ്ഞ ബിസിനസ് അന്തരീക്ഷം ഉണ്ടായിരുന്നിട്ടും വൈദഗ്ധ്യമുള്ള ടീമിനെ കൂടെക്കൂട്ടിയത് വളർച്ചയെ സഹായിച്ചു, കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ സമീർ സെക്സാരിയ പറയുന്നു. ദീർഘകാല വളർച്ചയിലും, തന്ത്രപരമായ നീക്കങ്ങളിലൂടെയും ഉള്ള പ്രവർത്തനങ്ങൾക്കാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. ഇതിലൂടെ മൂന്നാം പാദത്തിൽ കമ്പനി ചെലവും തൊഴിലാളികൾക്ക് വേണ്ടിയുള്ള ചെലവും നിയന്ത്രിക്കാൻ കഴിഞ്ഞു. വരുമാനത്തിന്റെ മറ്റ് പ്രധാന വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

ലാഭ വിഹിതം (ഡിവിഡന്റ്):
ഒരു ഓഹരിക്ക് 7 രൂപ വച്ച് ലാഭവിഹിതം നൽകുവാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സിന് സാധിച്ചു. ജനുവരി 20-നു റെക്കോർഡിലുള്ള എല്ലാ യോഗ്യരായ ഓഹരിയുടമകൾക്കും ഫെബ്രുവരി 7 നു അത് നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ബൈബാക്ക്:
ഒരു ഓഹരിക്ക് 4,500 രൂപ നിരക്കിൽ 18,000 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങാനും ബോർഡ് ശുപാർശ ചെയ്തു.

ആകെ ചെലവ് :
2021 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ടിസിഎസിന്റെ ചെലവ് വർഷാടിസ്ഥാനത്തിൽ 19 ശതമാനം വർധിച്ചു 36,648 കോടി രൂപയായി. ജീവനക്കാരുടെ ചെലവും (15.94 ശതമാനം വർധിച്ചു 27,168 കോടി രൂപ വരെ) പ്രവർത്തന ചെലവും (31 .30 ശതമാനം വർധിച്ചു 7852 കോടി രൂപ വരെ) വർധിച്ചതാണ് ഇതിനു കാരണം.

ജോലി ഉപേക്ഷിക്കുന്ന നിരക്ക്
കമ്പനി പുതിയതായി മൊത്തം 28,238 ജീവനക്കാരെ കൂടി നിയമിച്ചു. ഇതോടെ ഡിസംബർ 31 വരെ മാത്രം മൊത്തം ജീവനക്കാരുടെ എണ്ണം 5,56,986 ആയി. ഇതേ കാലയളവിൽ ഐടി സേവനങ്ങളുടെ കഴിഞ്ഞ 12 മാസത്തെ ജോലി ഉപേക്ഷിക്കുന്ന നിരക്ക് 15.30 ശതമാനമായിരുന്നു.

ഇൻഡസ്ട്രീസ്:
എല്ലാ വെർട്ടിക്കലുകളും 15-17 ശതമാനം വരെ ഉയർന്നു. ഈ വളർച്ചയിലേക്ക് നയിച്ചത് റീടൈൽ, സിപിജി (20.4 ശതമാനം), ബിഎഫ്എസ്‌ഐ (17.9 ശതമാനം), നിർമാണ മേഖല (18 .3 ശതമാനം ) എന്നിവയാണ്. സാങ്കേതിക വിദ്യയും സേവനങ്ങളും 17 .7 ശതമാനവും ലൈഫ് സയൻസും ആരോഗ്യ മേഖലയും 16.3 ശതമാനവും മീഡിയയും കമ്മ്യൂണിക്കേഷൻസും 14 .4 ശതമാനവും വളർച്ച രേഖപ്പെടുത്തി.

ബ്രോക്കറേജിന്റെ വീക്ഷണം

പ്രഭുദാസ് ലില്ലധർ പറയുന്നു: മറ്റു ചിലവുകളും വിതരണ സമ്മർദ്ദങ്ങളും ഉണ്ടെങ്കിലും ടിസിഎസ്‌ നു ഏകദേശം 26 ശതമാനം എബിട് (EBIT) മാർജിൻ നിലനിർത്തുവാൻ കഴിയും. ഉപകരാറിന്റെ ചെലവ് കുറച്ചും, മെച്ചപ്പെട്ട വില നിർണയങ്ങൾ എടുത്തും, പിരമിഡ് ഒപ്റ്റിമൈസഷൻ സാധ്യമാക്കിയും, മികച്ച ഇൻ-ക്ലാസ് വിതരണ ശൃംഖല കൊണ്ടുവന്നും വരുമാന വളർച്ചയിൽ നിന്നുള്ള പ്രയോജനം ഉപയോഗപെടുത്തിയുമെല്ലാം മാർജിൻ വിപുലീകരണം സാധ്യമാവും.

വരുമാനത്തിലും എബിട് മാർജിനിലുമുള്ള വർധനവിന്റെ സഹായത്താൽ 2023-24 ൽ കമ്പനിയുടെ ഓഹരി ലാഭത്തിൽ (EPS) 1.6%-2.0% ഉയർച്ച പ്രതീക്ഷിക്കുന്നു. 22/23/24E കാലഘട്ടത്തിൽ ഡോളർ അടിസ്ഥാനത്തിൽ വരുമാനത്തിൽ 16.3%/14%/11.4% വര്ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

പരിസ്ഥിതി കാഴ്ചപ്പാട്; എൻവിറോണ്മെന്റ്‌, സോഷ്യൽ ആൻഡ് ഗവർണൻസ് (ഇഎസ്‌ജി)
ടിസിഎസിന്റെ ഇഎസ് ജി ഏകീകരണം, ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ് (BFSI) സ്ഥാപനങ്ങളെ സാമ്പത്തിക, നിക്ഷേപ പോർട്ടഫോളിയോകളിലുടനീളമുള്ള ഇഎസ് ജി നിയന്ത്രിക്കാനും ട്രാക്ക് ചെയ്യാനും സഹായിക്കുന്നു. കൂടാതെ സുസ്ഥിര ചട്ടക്കൂടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ പാരാമീറ്ററുകൾ തിരിച്ചറിയുന്നതിനും അതുവഴി ESG ഡാറ്റക്ക് ആവശ്യമായ സുതാര്യത നൽകുന്നതിനുള്ള സ്കോറിംഗ് രീതികൾ നേരിട്ട് സംഭാവന ചെയ്യുന്നതിനും സഹായിക്കുന്നു.