image

31 May 2022 5:39 AM GMT

Product Review

മാരുതി സുസുക്കി

MyFin Desk

മാരുതി സുസുക്കി
X

Summary

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ വാഹന നിര്‍മ്മാതാവാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്.


ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ വാഹന നിര്‍മ്മാതാവാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 2021 സെപ്തംബര്‍ കണക്കനുസരിച് ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍ മേഖലയിലെ മാരുതി സുസുക്കിയുടെ വിപണി വിഹിതം 49 ശതമാനമാണ്.

സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനെ ചെറു പങ്കാളിയാക്കിക്കൊണ്ട്‌ 1981 ജനുവരി 24-ന് കേന്ദ്ര സര്‍ക്കാരാണ് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാ പിച്ചത്. ക്രമേണ സുസുക്കി തങ്ങളുടെ വിഹിതം 1987-ൽ 40 ശതമാനവും 2013-ൽ 56.21 ശതമാനവുമാക്കി വർധിപ്പിച്ചു. 2021 ഓഗസ്റ്റില്‍ മാരുതി സുസുക്കിയുടെ ഔപചാരിക സംയുക്ത സംരംഭ പങ്കാളിയും ലൈസന്‍സ് ഉടമയുമായി.

അതേ വര്‍ഷം തന്നെ ഹരിയാനയിലെ ഗുരുഗ്രാമില്‍ മാരുതിയുടെ ആദ്യ നിര്‍മ്മാണ ഫാക്ടറി സ്ഥാപിതമായി. മാരുതി സുസുക്കിക്ക് ഹരിയാനയില്‍ രണ്ട് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട് (ഗുഡ്ഗാവ്, മനേസര്‍). ഗുജറാത്തിലെ ഒരു നിര്‍മ്മാണ സമുച്ചയം മാതൃ കമ്പനിയായ സുസുക്കിയുടെ പൂര്‍ണ ഉടമസ്ഥതയിലാണ്. അവിടെയുള്ള മുഴുവന്‍ ഉല്‍പ്പാദനവും മാരുതി സുസുക്കിക്ക് നല്‍കുന്നു.

മാരുതി സുസുക്കിക്ക് ഇന്ത്യയിലെ 1,861 നഗരങ്ങളിലായി 3,598 വില്‍പ്പന കേന്ദ്രങ്ങളുണ്ട്. 2022-ഓടെ വില്‍പ്പന ശൃംഖല 4,000 ഔട്ട്ലെറ്റുകളായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെമ്പാടുമുള്ള 1,861 നഗരങ്ങളിലായി ഇതിന് 3,792 സര്‍വീസ് സ്റ്റേഷനുകളുണ്ട്.

നിഫ്റ്റി 50 സൂചികയുടെ ഭാഗമായ മാരുതിക്ക് 1.5% വെയ്റ്റേജ് ഉണ്ട്.

ഓഹരി ഘടന

പ്രൊമോട്ടറുടെ വീതം, എഫ്ഐഐ, ഡിഐഐ, മ്യൂച്ചൽ ഫണ്ട്സ്, പൊതുജനങ്ങൾ എന്നിങ്ങനെയാണ് മാരുതി സുസുക്കി ഇന്ത്യയുടെ ഓഹരി ഘടന.

2022 സാമ്പത്തിക വര്‍ഷം മൂന്നാം പാദ ഫലം

ആഗോള ചിപ്പ് ക്ഷാമം ഉല്‍പ്പാദനം മന്ദഗതിയിലാക്കുകയും ഉയര്‍ന്ന വിപണി ചെലവ് മാര്‍ജിനുകള്‍ ഞെരുക്കുകയും ചെയ്തതിനാല്‍ 2021 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഒറ്റപ്പെട്ട അറ്റാദായത്തില്‍ 48% വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ 1,941 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസ്തുത പാദത്തില്‍ കമ്പനി 1,011 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍നിര വാഹന നിര്‍മ്മാതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 23,458 കോടി രൂപയില്‍ നിന്ന് 23,246 കോടി രൂപയായി.

അവലോകന പാദത്തില്‍ മാരുതി മൊത്തം 430,668 യൂണിറ്റുകള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 495,897 യൂണിറ്റുകളേക്കാള്‍ കുറവാണിത്. ആഗോളതലത്തില്‍ ഇലക്ട്രോണിക് ഘടകങ്ങളുടെ വിതരണത്തിലെ ദൗര്‍ലഭ്യം കാരണമാണ് അത്രയും യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതിരുന്നത്. ആഭ്യന്തര വിപണിയില്‍, ഈ പാദത്തില്‍ 365,673 യൂണിറ്റായിരുന്നു വില്‍പ്പന. 2021 സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തില്‍ 467,369 യൂണിറ്റായിരുന്നു വില്‍പ്പന.

'മൂന്നാം പാദത്തിന്റെ അവസാനത്തില്‍ കമ്പനിക്ക് 240,000-ത്തിലധികം ഉപഭോക്തൃ ഓര്‍ഡറുകള്‍ ഉണ്ടായിരുന്നതിനാല്‍ ഡിമാന്‍ഡില്‍ കുറവുണ്ടായില്ല. ഇപ്പോഴും പ്രവചനാതീതമാണെങ്കിലും, ഇലക്ട്രോണിക്‌സ് വിതരണ സാഹചര്യം ക്രമേണ മെച്ചപ്പെടുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. എന്നിരുന്നാലും, 2022 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ണ്ണ ശേഷിയില്‍ എത്തില്ലെങ്കിലും ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാരുതി സുസുക്കി കരുതുന്നു.

കൂടാതെ, 2021 സാമ്പത്തിക വര്‍ഷത്തിലെ 28,528 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്പനി എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതി കൈവരിച്ചു (64,995 യുണിറ്റ്). ഇത് ഏത് മൂന്നാം പാദത്തിലെയും ഏറ്റവും ഉയര്‍ന്ന കയറ്റുമതിയെ അപേക്ഷിച്ച് 66 ശതമാനം കൂടുതലാണ്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍, മുന്‍ വര്‍ഷം ഇതേ കാലയളവിലെ 22,236.7 കോടി രൂപയെ അപേക്ഷിച്ച് 221,87.6 കോടി രൂപയുടെ മൊത്ത്‌വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്.

ബ്രോക്കറേജ് കാഴ്‌ചപ്പാട്‌

പ്രവര്‍ത്തന ലിവറേജും മികച്ച ചെലവ് നിയന്ത്രണവും വഴി മാര്‍ജിനുകള്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 6.7 ശതമാനത്തില്‍ 250 ബേസിസ് പോയിന്റ് ഉയര്‍ന്നത് മൂലം മാരുതി സുസുക്കി ഇന്ത്യയുടെ 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ ഫലം പ്രവര്‍ത്തനപരമായി മികച്ചതായിരുന്നു. ചിപ്പ് ക്ഷാമം മൂലം കമ്പനി നേരിടുന്ന വെല്ലുവിളികള്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ ലഘൂകരിക്കുന്നത് തുടരുന്നതിനാല്‍, 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലും മാര്‍ജിന്‍ ഉയരുന്നതിന് സാധ്യതയുണ്ട്.. ഇത് 264k യൂണിറ്റുകളില്‍ ശക്തമായ ഓര്‍ഡര്‍ ബാക്ക്ലോഗ്, കുറഞ്ഞ കിഴിവുകള്‍, വിലവര്‍ധന (ജനുവരിയില്‍ ~2%) എന്നിവയുമായി ചേര്‍ന്ന് ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെയുള്ള ആരോഗ്യകരമായ ലാഭത്തിന് സഹായിക്കും.

ആരോഗ്യകരമായ ആഭ്യന്തര ആവശ്യകതയുടെ കൂടെ വര്‍ധിച്ചുവരുന്ന സിഎന്‍ജി ഡിമാന്റും ഉയര്‍ന്ന കയറ്റുമതിയും മാരുതി സുസുക്കി ഇന്ത്യയ്ക്ക നേട്ടങ്ങളുണ്ടാക്കുമെന്ന് ബ്രോക്കറേജായ യെസ് സെക്യൂരിറ്റീസ്, വിശ്വസിക്കുന്നു. എന്നിരുന്നാലും, പുതിയ ലോഞ്ചുകള്‍ (ക്ലാസ് ലീഡിംഗ് ഫീച്ചറുകള്‍ ഉള്ളത്), വര്‍ധിച്ചുവരുന്ന എസ്യുവി സ്പെയ്സിലെ മത്സരം തീവ്രമാകുന്നത്, ഇവികളുടെ വരവ് എന്നിവ പോലുള്ള റീ-റേറ്റിംഗ് ലിവറുകള്‍ അര്‍ത്ഥവത്തായ നേട്ടങ്ങളെ പരിമിതപ്പെടുത്തും.

മറ്റു വരുമാനങ്ങളുടെ കുറവിൽ FY23/24 EPS കണക്കുകൾ 0.3%/0.5% യെസ് സെക്യൂരിറ്റീസ് കുറച്ചിട്ടുണ്ട്. അതുകൊണ്ട് ഓഹരികളുടെ എണ്ണം 'കുറക്കുക' എന്ന ശുപാർശയാണ് ബ്രോക്കറേജ് നൽകുന്നത്. ലക്ഷ്യ വില FY24 EPS ന്റെ 24x ആയ 7,782 രൂപയായി കണക്കാക്കുന്നു.

പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ്‌ ജി)

കമ്പനി പുറത്തിറക്കിയ പരിസ്ഥിതി ബ്രാന്‍ഡായ സുസുക്കി ഗ്രീന്‍, സുസുക്കിയുടെ നയവും പരിസ്ഥിതിയോടുള്ള അടിസ്ഥാന കാഴ്ചപ്പാടും സജ്ജമാക്കുന്ന സുസുക്കി ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ചാര്‍ട്ടര്‍ സാക്ഷാത്കരിക്കാന്‍ ലക്ഷ്യമിടുന്നു. പരിസ്ഥിതി നയം വ്യക്തമാക്കുന്നതിലൂടെ ആന്തരികമായും ബാഹ്യമായും വ്യാപകമായി ആകര്‍ഷിക്കപ്പെടുന്ന ഒരു പരിസ്ഥിതി ബ്രാന്‍ഡാണ് സുസുക്കി ഗ്രീന്‍ കൂടാതെ അടുത്ത തലമുറക്കു ചേരുന്ന പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളും ഇതിലുണ്ട്.