image

1 Jun 2022 11:37 PM GMT

Product Review

ഗ്രാസിം ഇന്‍ഡസ്ട്രീസ്

MyFin Desk

ഗ്രാസിം ഇന്‍ഡസ്ട്രീസ്
X

Summary

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. സൂചികയില്‍ 0.86% വെയിറ്റേജുള്ള നിഫ്റ്റി 50 കമ്പനിയാണിത്.


ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. സൂചികയില്‍ 0.86% വെയിറ്റേജുള്ള നിഫ്റ്റി 50 കമ്പനിയാണിത്. 1947 ല്‍ തുണി വ്യവസായമായിട്ടാണ് കമ്പനിയുടെ തുടക്കം. വിസ്‌കോസ് സ്റ്റേപ്പിള്‍ ഫൈബര്‍ (വിഎസ്എഫ്), സിമന്റ്, സ്‌പോഞ്ച് അയൺ, കെമിക്കല്‍സ്, അസറ്റ് മാനേജ്‌മെന്റ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ കൂടി കമ്പനി സേവനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

24% വിപണി വിഹിതവുമായി ഗ്രാസിം ലോകത്തിലെ ഏറ്റവും വലിയ വിസ്‌കോസ് റയോൺ ഫൈബര്‍ ഉത്പാദകരാണ്. തുണിത്തരങ്ങളും അനുബന്ധ ഉത്പന്നങ്ങളും ഗ്രൂപ്പിന്റെ വിറ്റുവരവിന്റെ 15% സംഭാവന ചെയ്യുന്നു. മധ്യപ്രദേശിലെ നഗ്ദയിലാണ് ഗ്രാസിമിന്റെ ആസ്ഥാനം.
കര്‍ണ്ണാടക സംസ്ഥാനത്തെ ഹരിഹര്‍, ദാവന്‍ഗെരെ, ഖരാച്ച് (കൊസംബ, ഗുജറാത്ത്), ബറൂച്ച് (വിലായത് ജിഐഡിസി, ഗുജറാത്ത്) എന്നിവിടങ്ങളിലും കമ്പനിയുടെ പ്ലാന്റുകളുണ്ട്.

ഓഹരി ഘടന

സ്ഥാപകർ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിങ്ങനെ വിവിധ തരത്തിലാണ് ഗ്രാസിമിന്റെ ഓഹരി ഘടന ഉള്ളത്.

2022 സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദ ഫലങ്ങള്‍

2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ നിന്നും 2022 ലെ ഗ്രാസിമിന്റെ അറ്റാദായം (സ്റ്റാന്റെലോണ്‍) 45.8 ശതമാനം വര്‍ധിച്ച് 522 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 358 കോടി രൂപയായിരുന്നു.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 3,696.61 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 56 ശതമാനം വര്‍ധിച്ച് 5,784.74 കോടി രൂപയായി.

കണ്‍സോളിഡേറ്റഡ് അടിസ്ഥാനത്തില്‍, തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 2,130.10 കോടി രൂപയില്‍ നിന്ന് 23.09 ശതമാനം വര്‍ധിച്ച് 2,621.96 കോടി രൂപയായി.

കമ്പനിയുടെ എബിറ്റ്ഡ 43.1 ശതമാനം ഉയര്‍ന്ന് 922 കോടി രൂപയായി. എന്നാൽ, 2020 ഡിസംബര്‍ 31 ന് അവസാനിക്കുന്ന പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എബിറ്റ്ഡ മാര്‍ജിന്‍ 150 ബേസിസ് പോയിന്റ് ഇടിഞ്ഞ് 15.9 ശതമാനമായി. 2022 ജനുവരി ഒന്നിന് സ്റ്റാന്റെലോണ്‍ ബിസിനസില്‍ രാസവള ബിസിനസിന്റെ ഓഹരി വിറ്റഴിക്കല്‍ പൂര്‍ത്തീകരിച്ചതോടെ കമ്പനിയുടെ മൊത്ത കടം ഇപ്പോൾ പൂജ്യത്തിലാണ്.

ഗ്രാസിമിന്റെ വിഎസ്എഫും കെമിക്കല്‍സ് ബിസിനസ്സും ഉയര്‍ന്ന നേട്ടങ്ങള്‍ രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രകടനത്തിലെ വളര്‍ച്ചയെ സഹായിച്ചു.

ബ്രോക്കറേജ് ഔട്ട്‌ലുക്ക്

വിഎസ്എഫിലും കെമിക്കല്‍സിലും നടക്കുന്ന വിപുലീകരണ പദ്ധതികളുടെ പൂര്‍ത്തീകരണം വിൽപനയുടെ അളവിൽ ശക്തമായ വളര്‍ച്ചക്ക് സഹായിക്കുമെന്ന് ബ്രോക്കറേജ് കമ്പനിയായ എഡല്‍വെയ്സ് വിശ്വസിക്കുന്നു.

പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ്‌ ജി)

  1. പള്‍പ്പ്, ഫൈബര്‍ ബിസിനസ്സ് വഴി ജല ഉപഭോഗത്തില്‍ 50 ശതമാനത്തിലധികം കുറവ്

2. ഔട്ട്പുട്ട് മെറ്റീരിയല്‍ ക്ലോസ്ഡ്-ലൂപ്പ് ഫൈബര്‍ നിര്‍മ്മാണത്തിലൂടെ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും വീണ്ടും ഉപയോഗിക്കുന്നു

3. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ ജല ഉപഭോഗ യൂണിറ്റാണ് ഗ്രാസിമിന്റെ നാഗ്ദയിലെ വിഎസ്എഫ് യുണിറ്റ്.

4. ഹരിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്, വിസ്‌കോസ് ബിസിനസ്സ് പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്ന 360 ഡിഗ്രി സുസ്ഥിരത സമീപനം ഉപയോഗിക്കുന്നു.

പരിസ്ഥിതി പ്രശ്നങ്ങൾ നിരന്തരം നിരീക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഈ പ്ലാന്‍ ഉറപ്പാക്കുന്നു; മികവുറ്റ സാങ്കേതികവിദ്യകളിലൂടെ മാലിന്യം പുനരുപയോഗപ്രദമാക്കാൻ തുടർച്ചയായി നിക്ഷേപം നടത്തുന്നതിനും കമ്പനി മുന്‍ഗണന നല്‍കുന്നു. കൂടാതെ, ഗ്രാസിമിന്റെ ബിസിനസ്സ് ലക്ഷ്യങ്ങള്‍ പരിസ്ഥിതി ഉത്തരവാദിത്തബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഊര്‍ജ സംരക്ഷണത്തിനും സാമൂഹിക മൂല്യനിര്‍മ്മാണത്തിനും ദിവസേന സംഭാവന ചെയ്യുന്ന ഓരോ ജീവനക്കാരനും ഒരു ഗ്രീന്‍ ചാമ്പ്യന്‍ കൂടിയാണ്.