image

7 Jan 2022 11:11 AM IST

Lifestyle

വേജ് ബോര്‍ഡ് ആർക്കുവേണ്ടി?

MyFin Desk

വേജ് ബോര്‍ഡ് ആർക്കുവേണ്ടി?
X

Summary

തൊഴിലുടമയുമായോ ജീവനക്കാരുമായോ ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ സ്ഥാപിച്ച നിയമപരമായ സ്ഥാപനമാണ് വേജ് ബോര്‍ഡ്.


തൊഴിലുടമയുമായോ ജീവനക്കാരുമായോ ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ സ്ഥാപിച്ച നിയമപരമായ സ്ഥാപനമാണ് വേജ് ബോര്‍ഡ്....

തൊഴിലുടമയുമായോ ജീവനക്കാരുമായോ ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ സ്ഥാപിച്ച നിയമപരമായ സ്ഥാപനമാണ് വേജ് ബോര്‍ഡ്. ഈ കമ്മിറ്റിയില്‍ തൊഴിലാളികള്‍, തൊഴിലുടമകള്‍, സ്വതന്ത്ര അംഗങ്ങള്‍ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുക്കുകയും ശുപാര്ശകൾക്കു തീർപ്പുകൽപ്പിക്കുകയും ചെയ്യുന്നു.

സ്വാതന്ത്ര്യാനന്തരം, സംഘടിത തൊഴിലാളി മേഖല വേണ്ടത്ര യൂണിയനുകളില്ലാതെ നവോത്ഥാന ഘട്ടത്തിലായിരുന്നു. അന്ന് ട്രേഡ് യൂണിയനുകള്‍ ഇപ്പോള്‍ ഉള്ളതുപോലെ ശക്തമായിരുന്നില്ല, അതിനാല്‍ വേതന നിര്‍ണയ രംഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കിയ സര്‍ക്കാര്‍ വിവിധ വേജ് ബോര്‍ഡുകള്‍ രൂപീകരിച്ചു.

പത്രപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകരല്ലാത്ത പത്ര, വാര്‍ത്താ ഏജന്‍സി ജീവനക്കാര്‍ക്കുമുള്ള വേജ് ബോര്‍ഡുകള്‍, നിയമാനുസൃത വേജ് ബോര്‍ഡുകളാണ്. മറ്റെല്ലാ വേജ് ബോര്‍ഡുകളും നിയമപരമല്ലാത്തവയാണ്. അതിനാല്‍, ഈ വേജ് ബോര്‍ഡുകള്‍ നല്‍കുന്ന ശുപാര്‍ശകള്‍ നിയമപ്രകാരം നടപ്പിലാക്കാന്‍ കഴിയില്ല.

പഞ്ചസാര വ്യവസായം ഒഴികെ മറ്റെല്ലാ വ്യവസായങ്ങള്‍ക്കുമായി 1966 ല്‍ ഒരു നോണ്‍-സ്റ്റാറ്റിയൂട്ടറി വേജ് ബോര്‍ഡ് സ്ഥാപിക്കുകയും 1985 ല്‍ അതില്‍ ഭേദഗതി വരുത്തുകയും ചെയ്തു. ഈ വ്യവസായങ്ങളില്‍ ഉള്‍പ്പെടുന്ന ട്രേഡ് യൂണിയനുകള്‍ ഇന്ന് ശക്തമായി വളര്‍ന്നതിനാല്‍, മാനേജ്മെന്റുമായി തങ്ങളുടെ വേതനം ചര്‍ച്ച ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ കാണാനാവുക. 1957 മാര്‍ച്ചില്‍ പരുത്തി വസ്ത്ര വ്യവസായത്തിനായി ആദ്യത്തെ വേജ് ബോര്‍ഡ് രൂപീകരിച്ചു, പിന്നീട് പഞ്ചസാര, സിമന്റ്, തേയില, കാപ്പി, റബ്ബര്‍, ഇരുമ്പ്, ഉരുക്ക് വ്യവസായം തുടങ്ങിയവയ്ക്ക് യഥാക്രമം വേജ് ബോര്‍ഡുകള്‍ രൂപീകരിച്ചു.

എന്നാല്‍ ചില കാരണങ്ങളാല്‍ വേജ് ബോര്‍ഡുകള്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്…

1. ബോര്‍ഡുകളുടെ ശുപാര്‍ശകള്‍ക്ക് നിയമപരമായ അനുമതിയില്ലാത്തതിനാല്‍ കമ്പനികള്‍ അവ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുന്നില്ല.

2. മിക്കപ്പോഴും ബോര്‍ഡുകളുടെ ശുപാര്‍ശകള്‍ വിട്ടുവീഴ്ചയ്ക്ക് ഇടയാകുന്നു. അതിനാല്‍ സ്ഥിരമായ ദീര്‍ഘകാല വേതന നയമായി ഈ ശുപാര്‍ശകള്‍ മാറുന്നില്ല.

3. ഒരു ബോര്‍ഡിന്റെ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തേണ്ടിവരുമ്പോള്‍, നിര്‍ബന്ധിത വേതനം കണക്ക് എന്ന ആശയം കൊണ്ടുവരുന്നു. അത് അത്തരം ബോര്‍ഡുകളുടെ വ്യവസ്ഥകള്‍ക്ക് എതിരാണ്.

4. കമ്മിറ്റി അംഗങ്ങള്‍ എല്ലായ്‌പ്പോഴും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും യഥാര്‍ത്ഥ പ്രതിനിധികളല്ലാത്തതിനാല്‍, സത്യസന്ധമായ അഭിപ്രായങ്ങള്‍ ഉണ്ടാകുമോയെന്ന് സംശയിക്കാന്‍ ഇടയാക്കുന്നു.

5. ശുപാര്‍ശകള്‍ തയ്യാറാക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ഇടയിലുള്ള കാലതാമസം പൊതുവെ വളരെ വലുതാണ്.