image

29 Jan 2023 11:00 AM GMT

News

ടെക്ക് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ പരാതികളുണ്ടോ ? ജിഎസി മാര്‍ച്ച് 1 മുതല്‍

MyFin Desk

ടെക്ക് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ പരാതികളുണ്ടോ ? ജിഎസി മാര്‍ച്ച് 1 മുതല്‍
X

ഡെല്‍ഹി: സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പടെയുള്ളവയ്‌ക്കെതിരെ നല്‍കുന്ന പരാതികളില്‍ കമ്പനികള്‍ വഴി പരിഹാരം ലഭിച്ചില്ലെങ്കില്‍ ഇനി സര്‍ക്കാരിന്റെ സഹായം തേടാം. ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക അപ്പീല്‍ അതോറിറ്റി മാര്‍ച്ച് ഒന്ന് മുതല്‍ രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

2022 ഒക്ടോബറില്‍ സര്‍ക്കാര്‍ ഏതാനും ഐടി നിയമങ്ങള്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇതിന്റെ ബാക്കിയായിട്ടാണ് ഗ്രീവന്‍സ് അപ്പലേറ്റ് കമ്മറ്റികള്‍ അഥവാ ജിഎസിയുടെ രൂപീകരണം.

ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് ഉള്‍പ്പടെയുള്ള കമ്പനികളിലെ പരാതി പരിഹാര ഉദ്യോഗസ്ഥന്റെ തീര്‍പ്പില്‍ തൃപ്തരല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ജി.എ.സികള്‍ഡ വഴി പരാതിയ്ക്ക് പരിഹാരം തേടാം. ഇത്തരം സമിതികള്‍ക്ക് മുന്‍പാകെ വരുന്ന പരാതികള്‍ക്ക് 30 ദിവസത്തിനകം തീര്‍പ്പുണ്ടാക്കുമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടിലുണ്ട്.

ഓരോ സമിതിയ്ക്കും ഒരു അധ്യക്ഷന്‍, വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍നിന്നും ഐ.ടി വ്യവസായ രംഗത്തുനിന്നുമുള്ള രണ്ടു വീതം മുഴുസമയ അംഗങ്ങള്‍ എന്നിവരുണ്ടാകും. ഒരു സമിതിയുടെ കാലാവധി മൂന്നു വര്‍ഷമാണ്. ആദ്യ പാനലിന് കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലുള്ള സൈബര്‍ ക്രൈം കോഓഡിനേഷന്‍ സെന്റര്‍ സിഇഒ ആയിരിക്കും തലവന്‍.