image

16 Feb 2023 9:11 AM GMT

News

32 പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് തത്വത്തില്‍ അംഗീകാരം: ആര്‍ബിഐ

MyFin Desk

payment aggregators get rbi nod
X

Summary

  • ആര്‍ബിഐ മടക്കി അയയ്ച്ച അപേക്ഷകള്‍ വീണ്ടും അയയ്ക്കാന്‍ കമ്പനികള്‍ക്ക് 120 ദിവസം സമയമുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.


ഡെല്‍ഹി: 32 പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയെന്നറിയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മാത്രമല്ല അംഗീകാരം ലഭിക്കുന്നതിനായി മറ്റ് 18 കമ്പനികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണനയിലാണെന്നും ആര്‍ബിഐ അധികൃതര്‍ വ്യക്തമാക്കി. നാലു പ്ലാറ്റ്‌ഫോമുകളുടെ അപേക്ഷ ആര്‍ബിഐ മടക്കി അയയ്ക്കുകയും ചെയ്തു. അംഗീകാരം ലഭിച്ച പ്ലാറ്റ്‌ഫോമുകളുടെ പട്ടികയില്‍ ആമസോണ്‍ പേ, ഗൂഗിള്‍ ഇന്ത്യ, റിലയന്‍സ് പേയ്‌മെന്റ് ഉള്‍പ്പടെയുണ്ട്.

ആര്‍ബിഐ മടക്കി അയയ്ച്ച അപേക്ഷകള്‍ വീണ്ടും അയയ്ക്കാന്‍ കമ്പനികള്‍ക്ക് 120 ദിവസം സമയമുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. 2020 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ചട്ടപ്രകാരം ആര്‍ബിഐ അംഗീകാരം നല്‍കിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് മാത്രമാണ് രാജ്യത്തെ വ്യാപാരികള്‍ക്ക് പേയ്‌മെന്റ് ഓഫര്‍ ചെയ്യാന്‍ സാധിക്കുക. ഇത്തരത്തില്‍ അംഗീകാരം ലഭിച്ച പ്ലാറ്റ്‌ഫോമുകളെയടക്കം ആര്‍ബിഐ കൃത്യമായി നിരീക്ഷിക്കും.

ആര്‍ബിഐ പുറത്ത് വിട്ട പട്ടിക