image

25 Jan 2023 6:03 AM GMT

News

ഫണ്ട് വകമാറ്റല്‍, കഫേ കോഫീ ഡേയ്ക്ക് 26 കോടി രൂപ പിഴ ചുമത്തി സെബി

MyFin Desk

ഫണ്ട് വകമാറ്റല്‍, കഫേ കോഫീ ഡേയ്ക്ക് 26 കോടി രൂപ പിഴ ചുമത്തി സെബി
X

Summary

  • കമ്പനി 45 ദിവസത്തിനുള്ളില്‍ പിഴയടയ്ക്കണം എന്നും സെബി നിര്‍ദ്ദേശിച്ചിട്ടുണ്ട്.


മുംബൈ: കഫേ കോഫീ ഡേയുടെ മാതൃ കമ്പനിയായ കോഫീ ഡേ എന്റര്‍പ്രൈസസിന് (സിഡിഇഎല്‍) 26 കോടി രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). കോഫീ ഡേ എന്റര്‍പ്രൈസസിന്റെ അനുബന്ധ കമ്പനികളില്‍ നിന്നുള്ള പണം കമ്പനിയുടെ പ്രമോട്ടര്‍മാര്‍ക്ക് വകമാറ്റിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.

കമ്പനി 45 ദിവസത്തിനുള്ളില്‍ പിഴയടയ്ക്കണം എന്നും സെബി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏഴ് അനുബന്ധ കമ്പനികളില്‍ നിന്നുമാണ് സിഡിഇഎല്‍ മൈസൂര്‍ അമാല്‍ഗമേറ്റഡ് കോഫീ എസ്റ്റേറ്റിനായി ( എംഎസിഇഎല്‍) 3,535 കോടി രൂപ വകമാറ്റിയത്. വി ജി സിദ്ധാര്‍ത്ഥ ചെയര്‍മാനായിരുന്ന കാലത്താണ് ഈ തുക വകമാറ്റിയത്.

കോഫീ ഡേ എന്റര്‍പ്രൈസസ് ലിസ്റ്റഡ് കമ്പനിയായതു മുതല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 110 കോടി രൂപ മാത്രമേ എംഎസിഇഎല്ലില്‍ നിന്നും തിരികെ വാങ്ങാന്‍ കോഫീ ഡേക്ക് സാധിച്ചിട്ടുള്ളു. തുക പൂര്‍ണമായും തിരികെ വാങ്ങുന്നതിനായി നിയമ സഹായം തേടാനും സെബി എന്‍എസ്ഇയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.