image

29 Nov 2022 7:00 AM GMT

News

വ്യാജ കോളുകള്‍ക്ക് തടയിടും: ട്രായ്, എസ്ബിഐ, സെബി സംയുക്ത നീക്കം

MyFin Desk

വ്യാജ കോളുകള്‍ക്ക് തടയിടും: ട്രായ്, എസ്ബിഐ, സെബി സംയുക്ത നീക്കം
X


സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിടുന്നതും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകുന്നതുമായ വ്യാജ കോളുകള്‍, സന്ദേശങ്ങള്‍, എന്നിവ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി. മറ്റു റെഗുലേറ്ററുകളുമായി ചേര്‍ന്നാണ് പദ്ധതി വികസിപ്പിക്കുന്നത്. ഇത്തരം കോളുകള്‍ക്കെതിരെ പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നടപടി.


ആവശ്യമില്ലാത്ത വാണിജ്യ കോളുകള്‍ (യുസിസി ) പൊതു ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകുന്നതും, അവരുടെ സ്വകാര്യതയെ തടസപ്പെടുത്തുന്നതുമണ്. അനാവശ്യ വാണിജ്യ കോളുകളൂം, രജിസ്റ്റര്‍ ചെയ്യാത്ത ടെലി മാര്‍ക്കറ്റിംഗ് കോളുകളും നിര്‍ത്തലാകുന്നതിനായി യുസിസി ഡിറ്റെക്റ്റ് സിസ്റ്റം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ കോളുകള്‍ക്ക് അനുമതിക്കുള്ള നിര്‍ദേശം നടപ്പാക്കല്‍, എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), എംഎല്‍ (മെഷീന്‍ ലാംഗ്വേജ്) ഉപയോഗപ്പെടുത്തല്‍ മുതലായ നടപടികള്‍ ഘട്ടമായി ചെയ്യും.

ശല്യപ്പെടുത്തുന്ന കോളുകളൂം സന്ദേശങ്ങളും തടയുന്നതിന് ബ്ലോക്ക്‌ചെയിന്‍ (ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്‌നോളജി-ഡിഎല്‍ടി) അടിസ്ഥാനമാക്കി 'ടെലികോം കൊമേഴ്സ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍സ്, 2018 ' ട്രായ് പുറത്തിറക്കിയിരുന്നു. എല്ലാ വാണിജ്യ പ്രൊമോട്ടര്‍മാരും, ടെലി മാര്‍ക്കറ്റിംഗ് ചെയ്യുന്നവരും ഡിഎല്‍ടി പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് റെഗുലേറ്ററി നിര്‍ബന്ധമാക്കിയിരുന്നു. കൂടാതെ ഉപഭോക്താവിന്റെ സമ്മതം ഇതിനായി നേടണമെന്നും ട്രായി നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 2.5 ലക്ഷം സ്ഥാപനങ്ങള്‍ അംഗീകൃത സന്ദേശങ്ങളും മറ്റും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത ടെലി മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കെതിരെ ഇത്തരത്തിലുള്ള പരാതികള്‍ കുറവാണ്. എന്നാല്‍ സ്പാം കോളുകള്‍ തുടരുന്നു.ടെലികോം ഉറവിടങ്ങള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ ട്രായ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെബി, ഉപഭോക്തൃ കാര്യ മന്ത്രാലയം എന്നിവ ഉള്‍പ്പെടുന്ന സംയുക്ത റെഗുലേറ്റേഴ്സ് സമിതി രൂപീകരിക്കുന്നുണ്ട്.