image

4 Jan 2023 10:15 AM GMT

PF

ജിപിഎഫ് പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല

MyFin Desk

gpf
X


ജനറല്‍ പ്രോവിഡന്റ് ഫണ്ട് (ജിപിഎഫ്) നിക്ഷേപത്തിനുള്ള പലിശ നിരക്ക് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സ്ഥിരമാക്കി നിര്‍ത്തി സര്‍ക്കാര്‍. പലിശ നിരക്കിലെ മാറ്റമനുസരിച്ച് ജിപിഎഫ്, പിപിഎഫ് പോലുള്ളവയിലെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് ഗവണ്മെന്റ് പുനഃപരിശോധിക്കാറുണ്ട്. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, തൊട്ടു മുന്‍പുള്ള പാദത്തിലെ നിരക്ക് സ്ഥിരപ്പെടുത്തുന്നതിന് ഗവണ്മെന്റ് തീരുമാനിച്ചു.

ഡിസംബര്‍ പാദത്തില്‍ ജിപിഎഫ് പലിശ 7.1 ശതമാനമായിരുന്നു. ഈ നിരക്ക് ജനുവരി ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള പാദത്തിലും തുടരുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ നിരക്കില്‍ വര്‍ധന വരുത്തിയത്. സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് സേവിങ്‌സ് സ്‌കീം എന്നിവയുടെ പലിശ നിരക്കാണ് അന്നുയര്‍ത്തിയത്.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് 6.8 ശതമാനത്തില്‍ നിന്നും 7 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന് ജനുവരി മുതല്‍ 8 ശതമാനം വരെ പലിശ ലഭിക്കും. പോസ്റ്റ് ഓഫീസ് സേവിങ്‌സ് സ്‌കീമുകള്‍ക്ക്, കാലാവധിക്കനുസരിച്ച് നിരക്കില്‍ വ്യത്യാസമുണ്ട്. 1,2,3,4,5 വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 6.6, 6.8, 6.9, 7 ശതമാനം പലിശയാണ് ലഭിക്കുക