image

8 Aug 2022 4:42 AM GMT

Social Security

മാസം 10,000 രൂപ നിക്ഷേപിക്കാം, ഒരു കോടിയും അരലക്ഷം രൂപ പെൻഷനും നേടാം

MyFin Desk

മാസം 10,000 രൂപ നിക്ഷേപിക്കാം, ഒരു കോടിയും അരലക്ഷം രൂപ പെൻഷനും നേടാം
X

Summary

അനിശ്ചിതത്വം നിറഞ്ഞ നാളുകളില്‍ കൃത്യമായ വരുമാനം ഉറപ്പാക്കാനായാല്‍ അത് ആശങ്കകളില്ലാതെ ജീവിക്കാന്‍ പ്രാപ്തമാക്കും. വിശ്രമ ജീവിത കാലത്ത് മോശമല്ലാത്ത വരുമാനം ഉറപ്പ് നല്‍കുന്ന നിക്ഷേപപദ്ധതികളില്‍ ഒന്നാണ് എന്‍പിഎസ് നിക്ഷേപം. പിഎഫ്, എന്‍പിഎസ്, മ്യൂച്വല്‍ ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ നിക്ഷേപ സാധ്യതകള്‍ വാര്‍ധക്യകാലത്തെ ധനകാര്യ ആവശ്യങ്ങള്‍ക്കായി നാം തിരഞ്ഞെടുക്കാറുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമാണ് നാഷണൽ പെൻഷൻ സ്കീം. ഇപ്പോള്‍ മാസം 10,000 രൂപ നിങ്ങള്‍ക്ക് മാസം നിക്ഷേപിക്കാനുണ്ടോ? എങ്കില്‍ മാസം അര ലക്ഷം രൂപ വരെ […]


അനിശ്ചിതത്വം നിറഞ്ഞ നാളുകളില്‍ കൃത്യമായ വരുമാനം ഉറപ്പാക്കാനായാല്‍ അത് ആശങ്കകളില്ലാതെ ജീവിക്കാന്‍ പ്രാപ്തമാക്കും. വിശ്രമ ജീവിത കാലത്ത് മോശമല്ലാത്ത വരുമാനം ഉറപ്പ് നല്‍കുന്ന നിക്ഷേപപദ്ധതികളില്‍ ഒന്നാണ് എന്‍പിഎസ് നിക്ഷേപം. പിഎഫ്, എന്‍പിഎസ്, മ്യൂച്വല്‍ ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ നിക്ഷേപ സാധ്യതകള്‍ വാര്‍ധക്യകാലത്തെ ധനകാര്യ ആവശ്യങ്ങള്‍ക്കായി നാം തിരഞ്ഞെടുക്കാറുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമാണ് നാഷണൽ പെൻഷൻ സ്കീം.

ഇപ്പോള്‍ മാസം 10,000 രൂപ നിങ്ങള്‍ക്ക് മാസം നിക്ഷേപിക്കാനുണ്ടോ? എങ്കില്‍ മാസം അര ലക്ഷം രൂപ വരെ പെന്‍ഷനായി വാങ്ങാം. ഒപ്പം കാലാവധി തികയുമ്പോള്‍ ഒരു കോടിയിലധികം രൂപയും ലഭിക്കും.

30 വയസില്‍ തുടങ്ങാം

നിങ്ങൾക്ക് 30 വയസ്സ് മുതല്‍ എന്‍പിഎസില്‍ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. 65 വയസില്‍ വിരമിച്ചാല്‍ കാലാവധി എത്തുമ്പോൾ ഒരു കോടിയിലധികം രൂപയും പ്രതിമാസ പെന്‍ഷനായി 50,000 രൂപയില്‍ കൂടുതലും ലഭിക്കും. കൃത്യമായി പറഞ്ഞാല്‍ മച്ച്വുരിറ്റി തുകയായി 1.7 കോടി രൂപയും 65 വയസിന് ശേഷം പെന്‍ഷനായി മാസം 59,277 രൂപയുമാണ് ലഭിക്കുക.

റിട്ടേൺ 9-12 ശതമാനം

പക്ഷെ സാധരണ നിലയില്‍ ഇവിടെ 9 മുതല്‍ 12 ശതമാനം വരെ വാര്‍ഷിക റിട്ടേണ്‍ ആണ് പ്രതീക്ഷിക്കുന്നത്. പെന്‍ഷന്‍ ലഭിക്കുന്നതിന് മച്ച്വരിറ്റി തുകയില്‍ നിന്ന് 40 ശതമാനം ആന്വിറ്റി സ്‌കീമില്‍ നിക്ഷേപിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. ഇതിന് 6 ശതമാനമാണ് റിട്ടേണ്‍ പ്രതീക്ഷിക്കുന്നത്.

എന്‍പിഎസ് വഴി ലഭിക്കുന്ന വരുമാനം നിക്ഷേപകന്റെ പ്രായം, ഇക്വിറ്റി മാര്‍ക്കറ്റ് പ്രകടനം തുടങ്ങി വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. 18 വയസ്സ് മുതല്‍ 65 വയസ്സ് വരെയുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ ചേരാനാകും. എന്‍പിഎസ് നിക്ഷേപത്തിലുടെ പ്രതിവര്‍ഷം 2 ലക്ഷം രൂപ വരെ നികുതി ലാഭിക്കാനാകും. സെക്ഷന്‍ 80 സി പ്രകാരം നിങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വരെ ലാഭിക്കാം. കൂടാതെ 50,000 രൂപയുടെ അധിക ഇളവുമുണ്ട്.

ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയോടെ ടിയര്‍ 1, ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയോടെ ടിയര്‍ 2 എന്നിങ്ങനെ രണ്ട് തരത്തിലുള്ള എന്‍പിഎസ് അക്കൗണ്ടുകളുണ്ട്. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. ഇക്വിറ്റി, കോര്‍പ്പറേറ്റ് ഡെറ്റ്, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിങ്ങനെ മൂന്ന് നിക്ഷേപ ഓപ്ഷനുകളില്‍ ഏത് തിരഞ്ഞെടുത്തും നിക്ഷേപിക്കാം.