image

19 Jan 2023 5:33 AM GMT

Stock Market Updates

നേട്ടം നിലനിര്‍ത്താനാവാതെ വിപണി, സെന്‍സെക്‌സ് 200 പോയിന്റ് ഇടിഞ്ഞു

MyFin Desk

tradingview
X

Summary

ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ ഗ്രിഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ ലാഭത്തിലാണ്. ഏഷ്യന്‍ വിപണിയില്‍ ടോക്കിയോ, ഹോങ്കോങ് എന്നിവ നഷ്ടത്തിലും, സിയോള്‍, ഷാങ്ഹായ് എന്നിവ നേട്ടത്തിലുമാണ് വ്യപാരം ചെയുന്നത്.



ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തില്‍ തുടങ്ങി വിപണി. യുഎസ് വിപണിയിലെ ഇടിവും, വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലും വിപണി കുത്തനെ ഇടിയുന്നതിനു കാരണമായി. പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 215.79 പോയിന്റ് ഇടിഞ്ഞ് 60,829.95 ലും നിഫ്റ്റി 64.10 പോയിന്റ് നഷ്ടത്തില്‍ 18,101.25 ലുമെത്തി.

10.35 ന് സെന്‍സെക്‌സ് 203.39 പോയിന്റ് നഷ്ടത്തില്‍ 60,842.35 ലും നിഫ്റ്റി 65 പോയിന്റ് നഷ്ടത്തില്‍ 18,100 .35 ലുമാണ് വ്യാപാരം ചെയ്യുന്നത്. സെന്‍സെക്‌സില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റന്‍, ബജാജ് ഫിന്‍സേര്‍വ്, അള്‍ട്രാ ടെക്ക് സിമന്റ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലാര്‍സെന്‍ ആന്‍ഡ് റ്റിയുബ്രോ, വിപ്രോ, എച്ച്‌സിഎല്‍ ടെക്നോളജീസ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, നെസ്ലെ എന്നിവ നഷ്ടത്തിലാണ്.

ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ ഗ്രിഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ ലാഭത്തിലാണ്. ഏഷ്യന്‍ വിപണിയില്‍ ടോക്കിയോ, ഹോങ്കോങ് എന്നിവ നഷ്ടത്തിലും, സിയോള്‍, ഷാങ്ഹായ് എന്നിവ നേട്ടത്തിലുമാണ് വ്യപാരം ചെയുന്നത്.

ബുധനാഴ്ചയും യു എസ് വിപണി നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. ബുധനാഴ്ച സെന്‍സെക്‌സ് 390.02 പോയിന്റ് ഉയര്‍ന്ന് 61,045.74 ലും നിഫ്റ്റി 112.05 പോയിന്റ് വര്‍ധിച്ച് 18,165.35 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

വിദേശ നിക്ഷേപകര്‍ ബുധനാഴ്ച 319.23 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 1.09 ശതമാനം കുറഞ്ഞ് ബാരലിന് 84.06 ഡോളറായി.