image

10 July 2023 2:44 PM IST

Stock Market Updates

മികച്ച അരങ്ങേറ്റത്തോടെ സിയെന്റ് ഡിഎല്‍എം

MyFin Desk

cyient dlm with a great debut
X

Summary

  • ഇഷ്യുവിന് 265 രൂപയായിരുന്നു വില
  • 51.32 ശതമാനം ഉയര്‍ച്ചയോടെ 401 രൂപയില്‍ അരങ്ങേറ്റം
  • വളര്‍ച്ചയുടെ ശക്തമായ ട്രാക്ക് റെക്കോര്‍ഡുള്ള കമ്പനി


ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സേവന സ്ഥാപനമായ സിയെന്റ് ഡിഎല്‍എം ലിമിറ്റഡിന്റെ ഓഹരികള്‍ തിങ്കളാഴ്ച വിപണിയില്‍ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ചു. ഇഷ്യൂ വില 265 രൂപയായിരുന്നു. അവിടെ നിന്നും 51.32 ശതമാനം കുതിച്ചുചാട്ടം രേഖപ്പെടുത്തി 401 രൂപയിലാണ് ഈ ഓഹരിയുടെ അരങ്ങേറ്റം.

ബിഎസ്ഇയില്‍ ഇഷ്യു വിലയില്‍ നിന്ന് 51.32 ശതമാനം കുതിപ്പ് പിന്നീട് 60.15 ശതമാനം ഉയര്‍ന്ന് 424.40 രൂപയിലെത്തി.

എന്‍എസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ 52 ശതമാനം ഉയര്‍ന്ന് 403 രൂപയില്‍ വ്യാപാരം ആരംഭിച്ചു. ട്രേഡഡ് വോളിയം അടിസ്ഥാനത്തില്‍, കമ്പനിയുടെ 7.74 ലക്ഷം ഓഹരികള്‍ ബിഎസ്ഇയിലും 1.16 കോടിയിലധികം ഓഹരികള്‍ എന്‍എസ്ഇയിലും പകല്‍ സമയത്ത് ട്രേഡ് ചെയ്തു. 3,208.33 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

സബ്സ്‌ക്രിപ്ഷന്റെ അവസാന ദിവസം ജൂണ്‍ 30-ന് സിയെന്റ് ഡിഎല്‍എം-ന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) 67.30 തവണ സബ്സ്‌ക്രൈബുചെയ്തു. ഐപിഒയില്‍ ഒരു ഷെയറിന് 250-265 രൂപയായിരുന്നു പ്രൈസ് ബാന്‍ഡ്.

സിയന്റിന്റെ ഒരു അനുബന്ധ സ്ഥാപനമായ സിയെന്റ് ഡിഎല്‍എം, ഡിസൈന്‍, ബില്‍ഡ്, മെയിന്റനന്‍സ് എന്നിവയുള്‍പ്പെടെ ഒരു ഉല്‍പ്പന്നത്തിന്റെ മുഴുവന്‍ ജീവിത ചക്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രമുഖ പരിഹാര ദാതാവാണ്.

വിപണിയില്‍ എത്തുന്നതിനുമുമ്പു തന്നെ കമ്പനിയുടെ ഐപിഒ ക്കായി കാത്തിരുന്നവര്‍ നിരവധിയാണ്. അതായത് വിപണി സിയെന്റ് ഡിഎല്‍എം ന്റെ വരവിനെ ഇരുകൈയ്യും നീട്ടിയാണ് സ്വാഗതം ചെയ്തത്.

സിയെന്റ് ഡിഎല്‍എം- ന് വളര്‍ച്ചയുടെ ശക്തമായ ട്രാക്ക് റെക്കോര്‍ഡ് ഉണ്ട്. കൂടാതെ നേട്ടത്തിന്റെ ചരിത്രവും ഉണ്ട്.