7 July 2023 5:59 PM IST
Summary
- CDSL ഉം NSDL ഉം - ജൂണ്‍ മാസം 2.36 ദശലക്ഷം പുതിയ അക്കൗണ്ടുകള്‍ ചേര്‍ത്തു
- ഓഹരി വിപണിയിലെ ശക്തമായ റാലിയെ തുടര്‍ന്ന് കുതിച്ചുചാട്ടം തന്നെയാണ് ഉണ്ടായത്
- വിദേശനിക്ഷേപത്തിലുണ്ടായ ഒഴുക്കാണ് റാലിയുണ്ടാകാനുള്ള ഒരു കാരണം.
ഈ വര്‍ഷം ജൂണ്‍ മാസം തുറന്നത് 2.36 ദശലക്ഷം പുതിയ ഡീമാറ്റ് (ഡീമെറ്റീരിയലൈസ്ഡ്) അക്കൗണ്ടുകള്‍. ഇതോടെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 13 മാസത്തെ ഉയര്‍ന്ന നിലയായ 120.50 ദശലക്ഷത്തിലെത്തി.
സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസ് ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയില്‍ നിന്നുള്ള ഡാറ്റ പ്രകാരമുള്ളതാണ് ഈ കണക്ക്.CDSL ഉം NSDL ഉം - ജൂണ്‍ മാസം 2.36 ദശലക്ഷം പുതിയ അക്കൗണ്ടുകള്‍ ചേര്‍ത്തു. 2022 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
സമീപകാലത്ത് ഇന്ത്യന്‍ ഓഹരി വിപണിയിലെ ശക്തമായ റാലിയെ തുടര്‍ന്ന് വലിയ കുതിച്ചുചാട്ടം തന്നെയാണ് ഉണ്ടായത്. വിദേശനിക്ഷേപത്തിലുണ്ടായ ഒഴുക്കാണ്റാലിയുണ്ടാകാനുള്ള ഒരു കാരണം.
2023-ല്‍ ഇതുവരെ സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം 8 ശതമാനം വീതം ഉയര്‍ന്നതായിട്ടാണ് അനലിസ്റ്റുകള്‍ പറയുന്നത്.
വരും ദിവസങ്ങളില്‍ വലിയ ഐപിഒകളും നടക്കാനിരിക്കുകയാണ്. ഇത് കൂടുതല്‍ റീട്ടെയില്‍ നിക്ഷേപകരെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഭൗമരാഷ്ട്രീയവും സാമ്പത്തിക സാഹചര്യങ്ങളും ന്യുട്രലില്‍ നീങ്ങുന്നതിനാല്‍ മീഡിയം, ലോംഗ് ടേമില്‍ പോസിറ്റീവ് ഔട്ട്‌ലുക്ക് ആണെന്നും അനലിസ്റ്റുകള്‍ പറയുന്നു.
പണപ്പെരുപ്പം കുറയുന്നതും, പലിശ നിരക്ക് സ്ഥിരപ്പെടുന്നതും വിപണികളെ സുസ്ഥിരവും ശുഭാപ്തിവിശ്വാസവുമുള്ളതാക്കി തീര്‍ക്കുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
