image

23 Dec 2022 10:54 AM GMT

Stock Market Updates

കോവിഡ് ഭീതി: സെന്‍സെക്‌സ് 60 ,000 ത്തിനു താഴെ, ഇടിവ് രണ്ട് ശതമാനം

MyFin Desk

കോവിഡ് ഭീതി:  സെന്‍സെക്‌സ് 60 ,000 ത്തിനു താഴെ, ഇടിവ് രണ്ട് ശതമാനം
X


ഏഷ്യന്‍ വിപണികള്‍ക്ക് പിന്നാലെ സെന്‍സെക്സും നിഫ്റ്റിയും രണ്ട് ശതമാനത്തോളം ഇടിഞ്ഞു. ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം നിക്ഷേപകരിലും ആശങ്ക സൃഷ്ടിച്ചു. ഇത് ആഗോള വിപണികളെ ദുര്‍ബലമാക്കി.

സെന്‍സെക്‌സ് 980.93 പോയിന്റ് ഇടിഞ്ഞ് 59,845.29 ലും നിഫ്റ്റി 320.55 പോയിന്റ് ഇടിഞ്ഞ് 17,806.80 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 1,060.66 പോയിന്റ് നഷ്ടത്തില്‍ 59,765.56 ലെത്തിയിരുന്നു.

സെന്‍സെക്‌സില്‍ ടാറ്റ സ്റ്റീല്‍ 5 ശതമാനത്തോളം ഇടിഞ്ഞു. ഒപ്പം ടാറ്റ മോട്ടോഴ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിന്‍സേര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ലാർസന്‍ ആന്‍ഡ് ട്യൂബ്രോ, മാരുതി സുസുക്കി എന്നിവ നഷ്ടത്തിലായി.

ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ദുര്‍ബലമായി. ഉച്ച കഴിഞ്ഞുള്ള സെഷനില്‍ യൂറോപ്യന്‍ വിപണികള്‍ നേട്ടത്തിലായിരുന്നു. വ്യാഴാഴ്ച യു എസ് വിപണിയും കുത്തനെ ഇടിഞ്ഞിരുന്നു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് 1.89 ശതമാനം വര്‍ധിച്ച് ബാരലിന് 82.51 ഡോളറായി. വ്യാഴാഴ്ച വിദേശ നിക്ഷേപകര്‍ 928.63 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.