image

11 Jan 2023 5:47 AM GMT

Stock Market Updates

വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍ തുടരുന്നു; നഷ്ടത്തില്‍ ആരംഭിച്ച് വിപണി

MyFin Desk

Global business
X


മുംബൈ: വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍ അനിയന്ത്രിതമായി തുടരുകയും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളിലെ ഇടിവും മൂലം ഓഹരി വിപണി ബുധനാഴ്ച്ച നഷ്ടത്തില്‍ ആരംഭിച്ചു. ഇന്നലത്തെ നഷ്ടം തുടര്‍ന്ന് സെന്‍സെക്സ് 309.7 പോയിന്റ് താഴ്ന്ന് 59,805.78 ലും, നിഫ്റ്റി 89.8 പോയിന്റ് ഇടിഞ്ഞ് 17,824.35 ലും വ്യാപാരം തുടരുന്നു.

ഭാര്‍തി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ടാറ്റ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ്, അള്‍ട്രടെക് സിമെന്റ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

' വിപണിയിലെ സമീപകാലത്തെ ഇടിവിനുള്ള പ്രധാന കാരണം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായ 13 സെഷനുകളില്‍ ഓഹരികള്‍ വിറ്റഴിച്ചതാണ്. ഇതുവഴി വിപണിയില്‍ നിന്നും 16,587 കോടി രൂപയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ അഭിപ്രായപ്പെടുന്നു. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച്ച 2,109.34 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.

മറ്റ് ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്. ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ വിപണി ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് ഇന്നലെ 631.83 പോയിന്റ് താഴ്ന്ന് 60,115.48 ലും, നിഫ്റ്റി 187.05 പോയിന്റ് ഇടിഞ്ഞ് 17,914.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.72 ശതമാനം താഴ്ന്ന് 79.52 ഡോളറിലേക്കെത്തി.