image

2 Jan 2023 12:27 PM IST

Stock Market Updates

2023, ആദ്യവ്യാപാര ദിനത്തില്‍ മികച്ച തുടക്കത്തോടെ വിപണി

MyFin Desk

sensex upward 2023
X

Summary

ജിഎസ് ടി വരുമാനത്തിലെ വര്‍ധന സമ്പദ് വ്യവസ്ഥയുടെ മികച്ച പ്രതിരോധത്തെ സൂചിപ്പിക്കുന്നുവെന്ന് ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.



മുംബൈ : പുതു വര്‍ഷത്തിലെ ആദ്യ വ്യാപാര ദിനത്തില്‍ നേട്ടത്തോടെ വ്യപരമാരംഭിച്ച് വിപണി. റിലയന്‍സ് ഇന്ഡസ്ട്രീസിന്റെയും, ഐസിഐസി ഐ ബാങ്കിന്റെയും ഓഹരികളില്‍ ഡിമാന്‍ഡ് വര്‍ധിച്ചത് വിപണിയില്‍ അനുകൂലമായി. പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 123.53 പോയിന്റ് നേട്ടത്തില്‍ 60,964.27 ലും നിഫ്റ്റി 47.9 പോയിന്റ് ഉയര്‍ന്ന് 18,153.20 ലുമെത്തി.

11.21 നു മികച്ച മുന്നേറ്റത്തില്‍ സെന്‍സെക്‌സ് 291.05 പോയിന്റ് വര്‍ധിച്ച് 61131.79 ലും നിഫ്റ്റി 84.75 പോയിന്റ് വര്‍ധിച്ച് 18,190.05 ലുമാണ് വ്യാപാരം നടത്തുന്നത്. സെന്‍സെക്‌സില്‍ ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ഐ സി ഐ സി ഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ആക്്‌സിസ് ബാങ്ക്, അള്‍ട്രാ ടെക്ക് സിമന്റ് എന്നിവ ലാഭത്തിലാണ്.

ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സേര്‍വ്, ബജാജ് ഫിനാന്‍സ്, ടെക് മഹിന്ദ്ര, എച്ച്‌സിഎല്‍ടെക്നോളജീസ്, പവര്‍ ഗ്രിഡ് എന്നിവ നഷ്ടത്തിലാണ് വ്യപാരം ചെയുന്നത്. ജിഎസ് ടി വരുമാനത്തിലെ വര്‍ധന സമ്പദ് വ്യവസ്ഥയുടെ മികച്ച പ്രതിരോധത്തെ സൂചിപ്പിക്കുന്നുവെന്ന് ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

2022 ഡിസംബറില്‍ ജിഎസ് ടിയില്‍ നിന്നുള്ള വരുമാനം 15 ശതമാനം വര്‍ധിച്ച് 1.49 ലക്ഷം കോടി രൂപയായി. ഏഷ്യന്‍ വിപണിയില്‍ സിയോള്‍ ദുര്‍ബലമായി. വെള്ളിയാഴ്ച യുഎസ് വിപണി ദുര്‍ബലമായാണ് വ്യപരാമവസാനിപ്പിച്ചത്. വെള്ളിയാഴ്ച സെന്‍സെക്‌സ് 293.14 പോയിന്റ് ഇടിഞ്ഞ് 60,840.74 ലും നിഫ്റ്റി 85.70 പോയിന്റ് നഷ്ടത്തില്‍ 18,105.30 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 2.94 ശതമാനം വര്‍ധിച്ച് ബാരലിന് 85.91 ഡോളറായി. വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ 2,950.89 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.