image

6 Dec 2022 11:11 AM GMT

Stock Market Updates

മൂന്നാം ദിവസവും സെന്‍സെക്‌സ് നഷ്ടത്തില്‍, ബിപിസിഎൽ, ടാറ്റ താഴേക്ക്

MyFin Desk

മൂന്നാം ദിവസവും സെന്‍സെക്‌സ് നഷ്ടത്തില്‍, ബിപിസിഎൽ, ടാറ്റ  താഴേക്ക്
X


ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയും, ആഗോള വിപണികളിലെ ദുര്‍ബലമായ പ്രവണതയും തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണി നഷ്ടത്തില്‍ അവസാനിക്കുന്നതിന് കാരണമായി. സെന്‍സെക്‌സ് 208.24 പോയിന്റ് നഷ്ടത്തില്‍ 62,626.36 ലും നിഫ്റ്റി 58.30 പോയിന്റ് നഷ്ടത്തില്‍ 18,642.75 ലുമാണ് ക്ലോസ് ചെയ്തത്. വ്യപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 444.53 പോയിന്റ് താഴ്ന്ന് 62,390.07ല്‍ എത്തി.

സെന്‍സെക്‌സില്‍ ടാറ്റാസ്റ്റീല്‍, ഡോ റെഡ്ഢി, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടെക്ക് മഹിന്ദ്ര, എച്ച്‌സിഎല്‍ ടെക്നോളജീസ്, മാരുതി എന്നിവ നഷ്ടത്തിലായിരുന്നു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, അള്‍ട്രാ ടെക്ക് സിമന്റ്, പവര്‍ ഗ്രിഡ്, നെസ്ലെ എന്നിവ ലാഭത്തിലായി.

ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ഹോങ്കോങ് എന്നിവ നഷ്ടത്തിലായപ്പോള്‍ ടോക്കിയോ, ഷാങ്ഹായ് എന്നിവ ലാഭത്തിലായി. ഉച്ച കഴിഞ്ഞുള്ള സെഷനില്‍ യൂറോപ്യന്‍ വിപണി ദുര്‍ബലമായാണ് വ്യാപാരം ചെയ്തിരുന്നത്. യുഎസ് വിപണി തിങ്കളാഴ്ച ഇടിഞ്ഞിരുന്നു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് 0.68 ഉയര്‍ന്ന് ബാരലിന് 83.24 ഡോളറായി. തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ 1,139.07 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.