7 Feb 2023 12:41 PM IST
Summary
ഈ പാദത്തിലെ ചെലവ് 4,108.54 കൊടിയ രൂപയിൽ നിന്ന് 5,283 കോടി രൂപയായി ഉയർന്നു
മുംബൈ: ഡിസംബറിൽ അവസാനിച്ച പാദത്തിൽ എൽഐസി ഹൌസിങ് ഫിനാൻസ് ലിമിറ്റഡിന്റെ അറ്റാദായം 37 ശതമാനം കുറഞ്ഞ് 480.3 കോടി രൂപയായി. മുൻ വർഷത്തിലെ ഡിസംബർ പാദത്തിൽ 767.33 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ചെലവിലുണ്ടായ വർധനയാണ് ലാഭത്തിലെ ഇടിവിനു കാരണം.
കമ്പനിയുടെ അറ്റപലിശ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 1,455 കോടി രൂപയിൽ നിന്ന് 1,606 കോടി രൂപയായി.
പ്രവർത്തങ്ങളിൽ നിന്നുള്ള വരുമാനം 16 ശതമാനം ഉയർന്ന് 5,871 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5,054 കോടി രൂപയായിരുന്നു കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം.
ഈ പാദത്തിലെ ചെലവ് 4,108.54 കൊടിയ രൂപയിൽ നിന്ന് 5,283 കോടി രൂപയായി ഉയർന്നു.
മൂന്നാം പാദത്തിൽ 16,100 കോടി രൂപയുടെ മൊത്ത വായ്പ വിതരണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 17,770 കോടി രൂപയുടെ വായ്പ വിതരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
ഇതിൽ വ്യക്തിഗത ഭവന വായ്പ വിഭാഗത്തിൽ 13,580 കോടി രൂപയുടെ വായ്പ വിതരണമാണുണ്ടായത്. മുൻ വർഷം ഇത് 15,341 കോടി രൂപയായിരുന്നു. ഇതോടെ വ്യക്തിഗത വായ്പ വിതരണ പോർട്ടഫോളിയോ 1,95,901 കോടി രൂപയിൽ നിന്നും 2,23,064 കോടി രൂപയായി വർധിച്ചു.
പദ്ധതികൾക്കുള്ള വായ്പ 293 കോടി രൂപയിൽ നിന്നും 427 കോടി രൂപയായി. പദ്ധതി വായ്പയുടെ പോർട്ട് ഫോളിയോ 10,857 കോടി രൂപയായി. മുൻ വർഷം ഡിസംബർ പാദത്തിൽ 14,091 കോടി രൂപയായിരുന്നു.
കമ്പനിയുടെ കുടിശ്ശികയുടെ പോർട്ടഫോളിയോ മുൻ വർഷം ഇതേ കാലയളവിലെ 2,43,412 കോടി രൂപയിൽ നിന്നും 10 ശതമാനം വർധിച്ച് 2,68,444 കോടി രൂപയായി.
നടപ്പു സാമ്പത്തിക വർഷത്തിലെ ഡിസംബർ വരെയുള്ള ഒൻപതു മാസത്തിൽ എൽഐസി ഹൌസിങ് ഫിനാൻസിന്റെ മൊത്ത വായ്പ വിതരണം 42,532 കോടി രൂപയിൽ നിന്ന് 13 ശതമാനം വർധിച്ച് 48,088 കോടി രൂപയായി.
പഠിക്കാം & സമ്പാദിക്കാം
Home
