image

30 Dec 2022 12:04 PM IST

Stock Market Updates

വര്‍ഷാന്ത്യ ദിനത്തില്‍ നേട്ടത്തില്‍ മുന്നേറി വിപണി

MyFin Desk

Stock market
X

trading 


ഈ വര്‍ഷത്തെ അവസാന വ്യാപാര ദിനത്തില്‍ ശുഭകരമായ മുന്നേറ്റത്തിനാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. ആദ്യഘട്ട വ്യപാരത്തില്‍ മികച്ച തുടക്കം കുറിച്ച വിപണിയില്‍ മെറ്റല്‍, ഊര്‍ജ മേഖലയിലെ ഓഹരികളില്‍ വലിയ തോതിൽ ആവശ്യമുയർന്നു. ഇത് 2022

ലെ അവസാന വ്യാപാര ദിനത്തിൽ വിപണിയെ മുന്നോട്ട് നയിച്ചു. ഒപ്പം ആഗോള വിപണികളിലും നേട്ടത്തോടെയാണ് വ്യപാരം നടക്കുന്നത്.

കഴിഞ്ഞ സെഷനിലെ മുന്നേറ്റം തുടര്‍ന്ന് കൊണ്ട് പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 257.05 പോയിന്റ് വര്‍ധിച്ച് 61,390.93 ലും നിഫ്റ്റി 73.7 പോയിന്റ് വര്‍ധിച്ച് 18,264.70 ലുമെത്തി. 11 .15 നു വ്യപാരം നടക്കുമ്പോള്‍ സെന്‍സെക്‌സ് 158.73 പോയിന്റ് ഉയര്‍ന്ന് 61,292.61 ലും നിഫ്റ്റി 39.45 പോയിന്റ് നേട്ടത്തില്‍ 18,230.45 ലുമാണ് ഉള്ളത്.

സെന്‍സെക്‌സില്‍ ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍, ടാറ്റ മോട്ടോര്‍സ്, വിപ്രോ, ലാര്‍സെന്‍ ആന്‍ഡ് റ്റിയുബ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ ലാഭത്തിലാണ്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച് ഡിഎഫ് സി ബാങ്ക്, എന്നിവ നഷ്ടത്തിലാണ്.

ഏഷ്യന്‍ വിപണിയില്‍ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ്. വ്യാഴാഴ്ച യു എസ് വിപണി ലാഭത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. ബുധനാഴ്ച സെന്‍സെക്‌സ് 223 .60 പോയിന്റ് നേട്ടത്തില്‍ 61,133.88 ലും നിഫ്റ്റി 68.50 പോയിന്റ് വര്‍ധിച്ച് 18,191 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 1.2 ശതമാനം ഇടിഞ്ഞ് ബാരലിന് 82.26 ഡോളറായി. വ്യാഴാഴ്ച വിദേശ നിക്ഷേപകര്‍ 572.78 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.