image

7 Feb 2023 11:04 AM IST

Stock Market Updates

നേട്ടത്തില്‍ തുടങ്ങി വിപണി

MyFin Desk

Union Budget 2023
X

Summary

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ് സി ബാങ്ക്, ടിസിഎസ് എന്നിവയുള്‍പ്പെടെ സെന്‍സെക്‌സിലെ ഭൂരിഭാഗം ഓഹരികളും നേട്ടത്തിലാണ് വ്യാപാരം ചെയുന്നത്.



ആദ്യ ഘട്ടത്തില്‍ ഏഷ്യന്‍ വിപണികളിലെ ശുഭകരമായ മുന്നേറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 109 പോയിന്റ് ഉയര്‍ന്നപ്പോള്‍ നിഫ്റ്റിയും നേരിയ തോതില്‍ ഉയര്‍ന്നാണ് വ്യാപാരമാരംഭിച്ചത്.

യു എസ് പുറത്തു വിട്ട ശക്തമായ തൊഴില്‍ ഡാറ്റ, യു എസ് ഫെഡ് മുന്നോട്ട് പലിശ നിരക്ക് വര്‍ധന കര്‍ശനമാക്കുമെന്ന ആശങ്ക നിക്ഷേപകരില്‍ ഉയര്‍ത്തിയതിനാല്‍ യു എസ് വിപണി ഇടിഞ്ഞുവെങ്കിലും ഏഷ്യന്‍ വിപണിയിലെ നിക്ഷേപകര്‍ പോസിറ്റീവ് ആയാണ് തുടരുന്നത്.

പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 108.97 പോയിന്റ് ഉയര്‍ന്ന് 60,615.87 ലും നിഫ്റ്റി 36.65 പോയിന്റ് വര്‍ധിച്ച് 17,801.25 ലുമെത്തി.

എന്നാല്‍ 10.16 ന് സെന്‍സെക്‌സ് 111.26 പോയിന്റ് നഷ്ടത്തില്‍ 60,395.64 ലും നിഫ്റ്റി 18.60 പോയിന്റ് ഇടിഞ്ഞ് 17,746 ലുമാണ് വ്യാപാരം ചെയുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ് സി ബാങ്ക്, ടിസിഎസ് എന്നിവയുള്‍പ്പെടെ സെന്‍സെക്‌സിലെ ഭൂരിഭാഗം ഓഹരികളും നേട്ടത്തിലാണ് വ്യാപാരം ചെയുന്നത്.

ജപ്പാന്‍, ഹോങ്കോങ്, സൗത്ത് കൊറിയ ചൈന എന്നിവിടങ്ങളിലെ വിപണിയും ലാഭത്തിലാണ്.തിങ്കളാഴ്ച സെന്‍സെക്‌സ് 334.98 പോയിന്റ് ഇടിഞ്ഞ് 60,506.90 ലും നിഫ്റ്റി 89.45 പോയിന്റ് നഷ്ടത്തില്‍ 17,764.60 ലുമാണ് വ്യാപാരം ചെയുന്നത്. യു എസ് വിപണിയും തിങ്കളാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.79 ശതമാനം വര്‍ധിച്ച് ബാരലിന് 81.78 ഡോളറായി. വിദേശ നിക്ഷേപകര്‍ തിങ്കളാഴ്ച 1,218.14 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.