12 Jan 2023 11:24 AM IST
മുംബൈ: അമേരിക്കന്‍ വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡിന്റെ പിന്തുണയില്‍ ആഭ്യന്തര വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് നീങ്ങി. ആദ്യ ഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 139.34 പോയിന്റ് നേട്ടത്തോടെ 60,244.84 ലും, നിഫ്റ്റി 39.35 പോയിന്റ് ഉയര്‍ന്ന് 17,935.05 ലും എത്തിയിരുന്നു. എന്നാല്‍ വിപണി രാവിലെ 10.45 ഓടെ സെന്‍സെക്‌സ് 253.53 പോയിന്റ് നഷ്ടത്തില്‍ 59,851.97 ലേക്കും, നിഫ്റ്റി 63.80 ഇടിഞ്ഞ് 17,831.90 ലേക്കും താണു.
എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടൈറ്റന്‍, അള്‍ട്രടെക് സിമെന്റ്, എല്‍ ആന്‍ഡ് ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി, മാരുതി എന്നീ ഓഹരികളാണ് ആദ്യഘട്ടത്തില്‍ നേട്ടമുണ്ടാക്കിയത്. ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.
മറ്റ് ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ ഷാങ്ഹായ്, ഹോങ്കോംഗ് വിപണികള്‍ നഷ്ടത്തിലാണ്. ബുധനാഴ്ച്ച അമേരിക്കന്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് രാത്രിയോടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്കുകള്‍ വിപണിയുടെ ഗതിയില്‍ നിര്‍ണായകമായേക്കാമെന്നാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാറിന്റെ അഭിപ്രായം. ബുധനാഴ്ച്ച സെന്‍സെക്‌സ് 9.98 പോയിന്റ് താഴ്ന്ന് 60,105.50 ലും, നിഫ്റ്റി 18.45 പോയിന്റ് ഇടിഞ്ഞ് 17,895.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.01 ശതമാനം എന്ന നേരിയ നേട്ടത്തോടെ 82.71 ഡോളറിലേക്കെത്തി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3,208.15 കോടി രൂപ വിലയുള്ള ഓഹരികളാണ് വിറ്റഴിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
