image

6 Dec 2022 5:25 AM GMT

Stock Market Updates

ആഗോള വിപണി ദുര്‍ബലം,തുടക്ക വ്യാപാരത്തില്‍ സെന്‍സെക്‌സ് 444 പോയിന്റ് ഇടിഞ്ഞു

MyFin Desk

tradingview
X


മുംബൈ : ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധന, ആഗോള വിപണികളിലെ ദൗര്‍ബല്യവും മൂലം വിപണി ഇന്നും ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തില്‍ ആരംഭിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും പതനം തുടരുമ്പോള്‍, സെന്‍സെക്‌സ് 444.53 പോയിന്റ് ഇടിഞ്ഞ് 62,390.07 ലും നിഫ്റ്റി 123.15 പോയിന്റ് നഷ്ടത്തില്‍ 18,577.90 ലുമെത്തി. 10.15 നു സെന്‍സെക്‌സ് 227.05 പോയിന്റ് നഷ്ടത്തില്‍ 62,607.55 ലും നിഫ്റ്റി 65.80 പോയിന്റ് നഷ്ടത്തില്‍ 18,635.25 ലുമാണ് വ്യപാരം നടക്കുന്നത്. സെന്‍സെക്‌സില്‍ എച്ച്‌സിഎല്‍ ടെക്നോളജീസ്, ടാറ്റസ്റ്റീല്‍, ഇന്‍ഫോസിസ്, ഡോ റെഡ്ഢി, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, സണ്‍ ഫാര്‍മ, നെസ്ലെ, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടത്തിലാണ്.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സേര്‍വ് എന്നിവ ലാഭത്തിലാണ്. ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലും ടോക്കിയോ ലാഭത്തിലുമാണ്. യുഎസ് വിപണി തിങ്കളാഴ്ച ഇടിഞ്ഞിരുന്നു.

തിങ്കളാഴ്ച സെന്‍സെക്‌സ് 33.9 പോയിന്റ് നഷ്ടത്തില്‍ 62,834.60 ലും, നിഫ്റ്റി 4.95 പോയിന്റ് നേരിയ നേട്ടത്തില്‍ 18,701.05 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.57 ശതമാനം വര്‍ധിച്ച് ബാരലിന് 83.15 ഡോളറായി. തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ 1,139.07 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.