13 July 2023 10:47 AM IST
ബാങ്ക് നിഫ്റ്റി പ്രതിവാര അവധി ബുധനാഴ്ചയിലേക്ക് മാറ്റുന്നു; സെപ്റ്റംബര്‍ 4 മുതല്‍ നടപ്പിലാകും
MyFin Desk
Summary
- നിഫ്റ്റി മിഡ്ക്യാപ് സെലക്ട് എഫ് ആന്‍ഡ് ഒ കോണ്‍ട്രാക്റ്റുകളുടെ എക്‌സ്‌പൈറി ദിവസം തിങ്കളാഴ്ചയിലേക്ക് മാറ്റി
- ബുധനാഴ്ച ട്രേഡിംഗ് ഹോളിഡേ ആണെങ്കില്‍ അതിനു മുന്‍പുള്ള ട്രേഡിംഗ് ഡേ ആയിരിക്കും എക്‌സ്‌പൈറി ആകുന്ന ദിനം
- ട്രേഡര്‍മാര്‍ക്ക് ഇപ്പോള്‍ ആഴ്ചയില്‍ അഞ്ച് എക്‌സ്‌പൈറീസ് ഉണ്ടാകും
ബാങ്ക് നിഫ്റ്റിയുടെയും, നിഫ്റ്റി മിഡ്ക്യാപ് സെലക്റ്റിന്റെയും ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് കോണ്‍ട്രാക്റ്റിന്റെ (F&O contracts) എക്‌സ്‌പൈറി (expire) തീയതികള്‍ പുതുക്കിയതായി എന്‍എസ്ഇ ജുലൈ 12ന് അറിയിച്ചു.
2023 സെപ്റ്റംബര്‍ 4 മുതല്‍ ബാങ്ക് നിഫ്റ്റിയുടെ പ്രതിവാര F&O contracts എക്‌സ്‌പൈറി ആകുന്നത് ബുധനാഴ്ച ആയിരിക്കും. ഇപ്പോള്‍ ഇത് വ്യാഴാഴ്ചയാണ്. ഇതുപ്രകാരം 2023 സെപ്റ്റംബര്‍ 6ന് ആയിരിക്കും എക്‌സ്‌പൈറി ആകുന്ന ആദ്യ ബുധനാഴ്ച.
ബുധനാഴ്ച ട്രേഡിംഗ് ഹോളിഡേ ആണെങ്കില്‍ അതിനു മുന്‍പുള്ള ട്രേഡിംഗ് ഡേ ആയിരിക്കും എക്‌സ്‌പൈറി ആകുന്ന ദിനമെന്നും എന്‍എസ്ഇ അറിയിച്ചു. എങ്കിലും ബാങ്ക് നിഫ്റ്റിയുടെ പ്രതിമാസ, ത്രൈമാസ കോണ്‍ട്രാക്റ്റുകളുടെ കാലാവധി അവസാനിക്കുന്ന ദിവസങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല.
ഇത് ഇപ്പോള്‍ എല്ലാ മാസത്തെയും / ത്രൈമാസത്തെയും അവസാന വ്യാഴാഴ്ചയാണ്.
ട്രേഡിംഗ് സൈക്കിളില്‍ മാറ്റമൊന്നും ഉണ്ടാവില്ല. നിഫ്റ്റി ബാങ്കിന് എക്‌സ്‌പൈറി ആകുന്ന 4 പ്രതിവാര കോണ്‍ട്രാക്റ്റുകളുണ്ട്. ഇതില്‍ പ്രതിമാസ കരാറുകളും ഉള്‍പ്പെടുന്നു.
അതോടൊപ്പം എക്‌സ്‌പൈറി ആകുന്ന 3 പ്രതിമാസ കരാറുകളും 3 ത്രൈമാസ കരാറുകളുമുണ്ട്.
നിഫ്റ്റി മിഡ്ക്യാപ് സെലക്ട് എഫ് ആന്‍ഡ് ഒ കോണ്‍ട്രാക്റ്റുകളുടെ പ്രതിവാര, പ്രതിമാസ എക്‌സ്‌പൈറി ദിവസം ബുധനാഴ്ചയ്ക്ക് പകരം തിങ്കളാഴ്ചയിലേക്ക് മാറ്റി.
ഇത് ഓഗസ്റ്റ് 21 മുതല്‍ നടപ്പിലാകും.
എന്‍എസ്ഇയുടെ (NSE) F&O contracts നുള്ള പുതിയ ഷെഡ്യൂള്‍ ഇപ്രകാരമായിരിക്കും
Monday - Nifty Midcap Select
Tuesday - Nifty Financial Services
Wednesday - Bank Nifty
Thursday - Nifty 50
ബിഎസ്ഇ റീലോഞ്ച് ചെയ്ത സെന്‍സെക്‌സ് ആന്‍ഡ് ബാങ്കെക്‌സ് (Sensex and Bankex) എഫ് & ഒ കോണ്‍ട്രാക്റ്റുകള്‍ വെള്ളിയാഴ്ച എക്‌പൈറി ആകും.
അതിനാല്‍ ട്രേഡര്‍മാര്‍ക്ക് ഇപ്പോള്‍ ആഴ്ചയില്‍ അഞ്ച് എക്‌സ്‌പൈറീസ് ഉണ്ടാകും.
നേരത്തേ ബാങ്ക് നിഫ്റ്റിയുടെ എക്‌സ്‌പൈറി വ്യാഴാഴ്ചയില്‍ നിന്നും വെള്ളിയാഴ്ചയിലേക്ക് എന്‍എസ്ഇ മാറ്റിയിരുന്നു. എന്നാല്‍ ഇൗ തീരുമാനം അധികം താമസിയാതെ തന്നെ പിന്‍വലിച്ചിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
