30 Dec 2022 4:52 PM IST
വര്‍ഷാന്ത്യ വ്യാപാരത്തില്‍ സെന്‍സെക്‌സ് 293 പോയിന്റ് ഇടിഞ്ഞു, ഈ വര്‍ഷം നേട്ടം 4.44%
MyFin Desk
മുംബൈ : അവസാന ഘട്ടത്തിലെ വില്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സെന്‍സെക്സും നിഫ്റ്റിയും നഷ്ട്ടത്തോടെ അവസാനിച്ചു. യൂറോപ്യന്‍ വിപണികളിലെ ആദ്യ ഘട്ട വ്യപാരത്തിലെ നഷ്ട്ടവും പ്രതികൂലമായി.
സെന്‍സെക്‌സ് 293.14 പോയിന്റ് ഇടിഞ്ഞ് 60,840.74 ലും നിഫ്റ്റി 85.70 പോയിന്റ് നഷ്ടത്തില്‍ 18,105.30 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 258.8 പോയിന്റി ഉയര്‍ന്ന് 61,392.68 ല്‍ എത്തിയിരുന്നു. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സെന്‍സെക്‌സ് 4.44 ശതമാനം അഥവാ 2,586.92 പോയിന്റും നിഫ്റ്റി 4.32 ശതമാനം അഥവാ 751.25 പോയിന്റും ഉയര്‍ന്നു.
സെന്‍സെക്‌സ് ഡിസംബര്‍ ഒന്നിന് എക്കാലത്തെയും ഉയര്‍ന്ന 63,583.07 ല്‍ എത്തിയിരുന്നു. ജൂണ്‍ 17 ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 50,921.22 ലുമെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെന്‍സെക്‌സ് 21.99 ശതമാനമാണ് വര്‍ധിച്ചത്.
സെന്‍സെക്‌സില്‍ ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ് സി, ഐടിസി, നെസ്ലെ, ലാര്‍സെന്‍ ആന്‍ഡ് റ്റിയുബ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവ നഷ്ടത്തിലായി.
ബജാജ് ഫിന്‍സേര്‍വ്, ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക്ക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലാഭത്തിലായി.
ഏഷ്യന്‍ വിപണിയില്‍ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ലാഭത്തില്‍ അവസാനിച്ചു. യൂറോപ്യന്‍ വിപണികള്‍ ഉച്ച കഴിഞ്ഞുള്ള സെഷനില്‍ ദുര്ബലമായാണ് വ്യാപാരം ചെയ്തിരുന്നത്. വ്യാഴാഴ്ച യു എസ് വിപണി നേട്ടത്തോടെയാണ് വ്യാപാരമവസാനിപ്പിച്ചത്.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.14 ശതമാനം ഇടിഞ്ഞ് ബാരലിന് 83.34 ഡോളറായി. വ്യാഴാഴ്ച വിദേശ നിക്ഷേപകര്‍ 572.78 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
