image

8 Dec 2022 11:32 AM GMT

Stock Market Updates

സെന്‍സെക്‌സ് 160 പോയിന്റ് ഉയര്‍ന്നു, ബാങ്കിങ് ഓഹരികള്‍ മുന്നേറി

MyFin Desk

Sensex
X


ആഗോള വിപണിയുടെ സമ്മിശ്രമായ പ്രവണതകള്‍ക്കിടയിലും സെന്‍സെക്‌സ് 160 പോയിന്റ് നേട്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു. ബാങ്കിങ് ഓട്ടോമൊബൈല്‍ മേഖലയിലുള്ള മുന്നേറ്റമാണ് വിപണിക്ക് അനുകൂലമായത്. സെന്‍സെക്‌സ് 160 പോയിന്റ് വര്‍ധിച്ച് 62,570.68 ലും നിഫ്റ്റി 48.85 പോയിന്റ് നേട്ടത്തില്‍ 18,609.35 ലുമാണ് ക്ലോസ് ചെയ്തത്.

വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 62,633.56 ലെത്തിയിരുന്നു. സെന്‍സെക്‌സില്‍ ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, എംആന്‍ഡ്എം, മാരുതി എന്നിവ ലാഭത്തിലായി.

സണ്‍ ഫാര്‍മ 3.57 ശതമാനം ഇടിഞ്ഞു. പവര്‍ ഗ്രിഡ്, ടിസിഎസ്, നെസ്ലെ, വിപ്രോ, കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ്എന്നിവ നഷ്ടത്തിലായിരുന്നു.

'റെക്കോര്‍ഡ് മുന്നേറ്റമുണ്ടായ വിപണിയില്‍, ഫെഡിന്റെ നിരക്ക് വര്‍ദ്ധനവിനെ കുറിച്ചുള്ള ആശങ്കയും സാമ്പത്തിക മാന്ദ്യവും മൂലം വലിയ ചാഞ്ചാട്ടമാണുണ്ടായത്. മാന്ദ്യ ഭീതി ഐടി, ഫാര്‍മ ഓഹരികള്‍ സാരമായി ബാധിച്ചുവെങ്കിലും ബാങ്കുകള്‍ പ്രത്യേകിച്ച് പൊതു മേഖല ബാങ്കുകള്‍ വിപണി തിരിച്ചു വരുന്നതിനു സഹായിച്ചു.

അടുത്ത ആഴ്ച വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്കുകളും, ഫെഡിന്റെ നയപ്രഖ്യാപനവും വിപണിയെ സഥിരതയോടെ പിടിച്ച് നിര്‍ത്തും.' ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ റിസേര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.

വ്യാഴ്ച വരാനിരിക്കുന്ന യു എസ്‌ന്റെ തൊഴിലില്ലായ്മയുടെ കണക്കുകളും, വെള്ളിയാഴ്ച വരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകളുടെയും മുന്നോടിയായി ഏഷ്യ , യൂറോപ് വിപണികളില്‍ സമ്മിശ്ര പ്രവണതയാണ് ഉണ്ടായത്. എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്ന് യുഎസ് ഫ്യൂച്ചര്‍ മുന്നേറിയിരുന്നു.

ഏഷ്യന്‍ വിപണിയില്‍, ഷാങ്ഹായ് കോമ്പസിറ്റ് 0.1 ശതമാനം ഇടിഞ്ഞു. ടോക്കിയോയുടെ നിക്കി 0.4 ശതമാനവും ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ സെങ് 3.4 ശതമാനം വര്‍ധിച്ചു. സൗത്ത് കൊറിയയുടെ കോസ്പി 0.5 ശതമാനവും ഇടിഞ്ഞു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.28 വര്‍ധിച്ച് ബാരലിന് 77.45 ഡോളറായി. ബുധനാഴ്ച വിദേശ നിക്ഷേപകര്‍ 1,241.87 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.