image

25 July 2023 4:12 PM IST

Featured

ഈ 8 സ്‌മോള്‍ ക്യാപ് ഓഹരികള്‍ 1 വര്‍ഷം കൊണ്ട് കുതിച്ചുയര്‍ന്നത് 150 ശതമാനത്തിലധികം

MyFin Desk

these 8 small cap stocks surged more than 150% in 1 year
X

Summary

  • 93 ഓഹരികളില്‍ 73 എണ്ണവും കഴിഞ്ഞ വര്‍ഷം ഡബിള്‍ ഡിജിറ്റ് റിട്ടേണ്‍ നല്‍കി
  • 19 എണ്ണം മള്‍ട്ടി ബാഗ്ഗറായി മാറുകയും ചെയ്തു
  • ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ഒരു വര്‍ഷം കൊണ്ട് 193 ശതമാനത്തോളം റിട്ടേണ്‍ നല്‍കി


കഴിഞ്ഞ നാല് പാദങ്ങളില്‍ (സെപ്റ്റംബര്‍ 2022-ജൂണ്‍ 2023) ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 93 സ്‌മോള്‍ ക്യാപ്പുകളില്‍ വിദേശ നിക്ഷേപകര്‍ (FII) തങ്ങളുടെ ഹോള്‍ഡിംഗ് സ്ഥിരകമായി വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് ETMarkets പഠനം പറയുന്നു.

ഈ 93 ഓഹരികളില്‍ 73 എണ്ണവും കഴിഞ്ഞ വര്‍ഷം ഡബിള്‍ ഡിജിറ്റ് റിട്ടേണ്‍ നല്‍കി. 19 എണ്ണം മള്‍ട്ടി ബാഗ്ഗറായി മാറുകയും ചെയ്തു. ഇതേ കാലയളവില്‍ 150 ശതമാനത്തിലധികം ഉയര്‍ന്ന 8 ഓഹരികളുമുണ്ട്.

അവയില്‍ ഒന്നാമത്തേത് ടിറ്റാഗഡ് റെയില്‍സിസ്റ്റംസാണ് (Titagarh Railsystems). ഒരു വര്‍ഷത്തിനിടെ നല്‍കി റിട്ടേണ്‍ 382 ശതമാനത്തോളമാണ്.

ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് (Action Construction Equipment) ഒരു വര്‍ഷം കൊണ്ട് 193 ശതമാനത്തോളം റിട്ടേണ്‍ നല്‍കി. 188 ശതമാനം റിട്ടേണ്‍ നല്‍കിയ ദ കര്‍ണാടക ബാങ്കാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ഡാറ്റ പാറ്റേണ്‍സ് (ഇന്ത്യ) 168 ശതമാനം റിട്ടേണാണ് നല്‍കിയത്. ബെക്‌റ്റേഴ്‌സ് ഫുഡ് സ്‌പെഷ്യാലിറ്റീസ് (Mrs Bectors Food Specialities) 166 ശതമാനം റിട്ടേണ്‍ നല്‍കി. കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സ് (Kirloskar Oil Engines) ഒരു വര്‍ഷത്തിനിടെ നല്‍കിയ റിട്ടേണ്‍ 158 ശതമാനമാണ്.

ഫോഴ്‌സ് മോട്ടോഴ്‌സാകട്ടെ 157 ശതമാനം റിട്ടേണ്‍ നല്‍കി. സംഗി ഇന്‍ഡസ്ട്രീസ് (Sanghi Industries) നല്‍കിയ റിട്ടേണ്‍ 149 ശതമാനമാണ്.