10 July 2023 3:33 PM IST
Summary
- ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ആദ്യപാദ വില്‍പ്പന വര്‍ധിച്ചു
- ജെഎല്‍ആര്‍ വില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വളര്‍ച്ച
- ടാറ്റ മോട്ടോഴ്സിന്റെ ഓഹരികള്‍ ബിഎസ്ഇ ഓട്ടോ സൂചികയെ മറികടന്നു
ജൂലൈ 10 തിങ്കളാഴ്ച ബിഎസ്ഇയിലെ ഇന്‍ട്രാഡേ ട്രേഡില്‍ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും പുതിയ 634.60 രുപ എന്ന നിലയില്‍ എത്തി. മൂന്ന് ശതമാനമാണ് ഉയര്‍ച്ച.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ (JLR)വില്‍പ്പന വര്‍ഷാവര്‍ഷം കണക്ക് പരിശോധിക്കുമ്പോള്‍ ഗണ്യമായി വര്‍ധിച്ചതായി കമ്പനി അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സ്റ്റോക്ക് ഉയര്‍ന്നു. ജൂലൈ ഏഴ് വെള്ളിയാഴ്ചയിലെ ബിഎസ്ഇ ഫയലിംഗില്‍, 'ജെഎല്‍ആറിന്റെ ആദ്യ പാദത്തിലെ മൊത്തവ്യാപാരം 93,253 യൂണിറ്റുകളാണ് (ചെറി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചൈന ജെവി ഒഴികെ).
ഒരു വര്‍ഷം മുമ്പുള്ള ഇതേ പാദത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ധനവാണ് ഇവിടെ കാണുന്നത്. 2023 മാര്‍ച്ച് 31 ന് അവസാനിക്കുന്ന മുന്‍ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍, വ്യാപാരം ഒരു ശതമാനം കുറഞ്ഞു.
ആദ്യ പാദത്തിലെ റീട്ടെയില്‍ വില്‍പ്പന 1,01,994 യൂണിറ്റായിരുന്നു (ചെറി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചൈന ജെവി ഉള്‍പ്പെടെ). ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനവ് ഇവിടെ കാണിക്കുന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് റീട്ടെയില്‍ വ്യാപകമായതാണ് ഇതിനു കാരണം.
ടാറ്റ മോട്ടോഴ്സിന്റെ ഓഹരികള്‍ ബിഎസ്ഇ ഓട്ടോ സൂചികയെയും ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സെന്‍സെക്സിനെയും മറികടന്നു. ബിഎസ്ഇ ഓട്ടോ സൂചികയില്‍ 27 ശതമാനവും ബെഞ്ച്മാര്‍ക്ക് സെന്‍സെക്സില്‍ 20 ശതമാനവും ഉയര്‍ന്നപ്പോള്‍ ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 43 ശതമാനം ഉയര്‍ച്ചയാണ് നേടിയത്.
ഹ്രസ്വ,ഇടത്തരം കാലത്തേക്കുള്ള സ്റ്റോക്കിനെക്കുറിച്ച് സാങ്കേതിക വിശകലന വിദഗ്ധര്‍ പോസിറ്റീവ് ആണ്. എല്ലാ പ്രധാന എക്സ്പോണന്‍ഷ്യല്‍ മൂവിംഗ് ആവറേജുകള്‍ക്കും മുകളില്‍ വ്യാപാരം നടത്തുന്നതിനാല്‍ ടാറ്റ മോട്ടോഴ്സ് മികച്ച മുന്നേറ്റത്തിലാണ് എന്ന് ആനന്ദ് രതി ഷെയര്‍ ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്സിലെ ഇക്വിറ്റി റിസര്‍ച്ച് സീനിയര്‍ മാനേജര്‍ ജിഗര്‍ എസ്. പട്ടേല്‍ പറഞ്ഞു.
ടാറ്റ മോട്ടോഴ്സ് എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. നിലവില്‍, സ്റ്റോക്ക് എല്ലാ പ്രധാന ശരാശരിക്കും മുകളിലാണ്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദ ഫലങ്ങള്‍ 2023 ജൂലൈ 25-ന് കമ്പനി റിപ്പോര്‍ട്ട് ചെയ്യും.
പഠിക്കാം & സമ്പാദിക്കാം
Home
