26 May 2026 5:42 PM IST
Summary
ജിഎസ്ടിയിൽ തൊഴിലധിഷ്ടിത പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്ക് അവസാനിക്കാം. സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 ജൂണ്‍ 15.
കേരള സര്‍ക്കാരിന്‍റെ സ്വയം ഭരണ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടാക്സേഷന്‍ (GIFT) തൊഴിലധിഷ്ടിതമായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജിഎസ്ടി (PGD-GST) കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 15 വരെ ദീര്‍ഘിപ്പിച്ചു. കോഴ്സിന്‍റെ അടിസ്ഥാന യോഗ്യത അംഗീക്യത സര്‍വ്വകലാശാല ബിരുദമാണ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്ന ഒരു വര്‍ഷത്തെ ഈ കോഴ്സില്‍ 180 മണിക്കൂര്‍ പരിശീലനമാണ് (ക്ലാസ്റൂം ഓണ്‍ലൈന്‍/ഓഫ്ലൈന്‍ ഹൈബ്രിഡ്) ഉള്‍പ്പെടുത്തിയിട്ടുള്ളത്. നികുതി പ്രാക്ടീഷണര്‍മാര്‍, അക്കൗണ്ടന്‍റുമാര്‍, നിയമവിദഗ്ദ്ധര്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉദ്ദേശിച്ചാണ് ഈ കോഴ്സ് തുടങ്ങിയിരിക്കുന്നത്.
ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിംഗ് എന്നിവയില്‍ നൈപുണ്യം നേടുന്നതിനും, ടാക്സ് പ്രൊഫഷണല്‍ ആകുന്നതിലേക്കുമുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് ഈ കോഴ്സ് വിഭാവന ചെയ്തിരിക്കുന്നത്. ജിഎസ്ടിയിലും അക്കൗണ്ടിങ്ങിലും നൈപുണ്യം ലഭിക്കുന്നതിനായി പ്രത്യേക പരിശീലനവും നല്‍കിവരുന്നു. വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ - അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, പ്രവാസികള്‍, റിട്ടയര്‍ ചെയ്തവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 14 വിഭാഗങ്ങള്‍ക്ക് ഫീസില്‍ ആകര്‍ഷകമായ ഇളവുകളും ലഭ്യമാണ്. കോഴ്സിന്‍റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങള്‍ ഗിഫ്റ്റ് വെബ്സൈറ്റില്‍ (www.gift.res.in) ലഭ്യമാണ്. ഹെല്‍പ്പ്ലൈന്‍ നമ്പര്‍: 04712596970, Mob : 9746972011, 9349727106, 9995446032 അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 ജൂണ്‍ 15.
പഠിക്കാം & സമ്പാദിക്കാം
Home
