image

24 Jan 2023 1:11 PM GMT

Income Tax

2023ല്‍ ബിസിനസുകാരെ കാത്തിരിക്കുന്നത് ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റല്‍ ഓഡിറ്റ്: നേരിടേണ്ടത് എങ്ങനെ?

Kochi Bureau

2023ല്‍ ബിസിനസുകാരെ കാത്തിരിക്കുന്നത് ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റല്‍ ഓഡിറ്റ്: നേരിടേണ്ടത് എങ്ങനെ?
X

Summary

  • ഓഡിറ്റിനെ എങ്ങനെ സമീപിക്കണമെന്നും നിയമാനുസൃതം എങ്ങനെ നേരിടമെന്നും വിശദീകരിക്കുന്നതിനായി ഓണ്‍ലൈന്‍ ജിഎസ്ടി ഓഡിറ്റ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുകയാണ് മൈഫിന്‍ പോയ്ന്റ്
  • 2023 ഫെബ്രുവരി 6 ന് വൈകീട്ട് മൂന്ന് മണിക്ക് ഓണ്‍ലൈന്‍ വഴി നടക്കുന്ന വര്‍ക്ക്‌ഷോപ്പ് ജിഎസ്ടിയുടെ പ്രമുഖ ട്രെയ്‌നറും ഹൈക്കോടതി അഭിഭാഷകന്നുമായ അഡ്വ. കെഎസ് ഹരിഹരനാണ് നയിക്കുന്നത്
  • വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 7306273209ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ജിഎസ്ടി ഓഡിറ്റിംഗിനായി അതിവിപുലമായ സാങ്കേതിക വിദ്യയുടെയും ട്രെയ്നിങ്ങിന്റെയും പിന്‍ബലത്തോടെ സ്ഥാപനങ്ങള്‍ക്ക് വ്യാപകമായ ഓഡിറ്റിംഗ് നോട്ടീസ് നല്‍കാന്‍ തയ്യാറെടുക്കുകയാണ്

വാറ്റ് കാലഘട്ടങ്ങളില്‍ ഇന്റലിജന്റ്സ് വിഭാഗത്തിന്റെ പരിശോധനയും പിഴയും വന്‍തുകയുടെ എസ്‌കേപ്പ്ഡ് അസസ്മെന്റുമായിരുന്നു പേടിസ്വപ്നമെങ്കില്‍ ഇന്റലിജന്റ്സ് നടപടികള്‍ ജിഎസ്ടിയിലും തുടരും. 2023ല്‍ ബിസിനസുകാര്‍ക്ക് ഇരുട്ടടിയായാണ് ജിഎസ്ടിയുടെ അറുപത്തിയഞ്ചാം വകുപ്പ് പ്രകാരമുള്ള ഡിപ്പാര്‍ട്ട്‌മെന്റല്‍ ജിഎസ്ടി ഓഡിറ്റ് വരുന്നത്.

സംസ്ഥാനത്തെ ജിഎസ്ടി വകുപ്പിനും കേന്ദ്ര ജിഎസ്ടി വകുപ്പിനും സംയുക്തമായി അധികാരമുള്ള ജിഎസ്ടി എന്ന നികുതിസംബന്ധിയായ കാര്യങ്ങളില്‍ നിയമത്തെ അതിന്റെ അക്ഷരങ്ങളുടെ ഇടയില്‍ മാത്രം നടപ്പാക്കുമ്പോള്‍ പ്രായോഗികമായ പരിമിതികള്‍ ഉദ്യോഗസ്ഥര്‍ നോക്കുകയില്ല. അക്ഷരങ്ങളില്‍ ചുറ്റിപ്പിടിച്ച നിയമം നടപ്പാക്കുമ്പോള്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ജിഎസ്ടി പരിശോധന കാര്യം പറഞ്ഞ് കൈയൊഴിയും. കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥര്‍ സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥരെയും പഴിചാരും. ഇതിന്റെ അനന്തരഫലം അനുഭവിക്കുന്നത് ചെറുകിട ഇടത്തരം ബിസിനസുകാര്‍ മാത്രമായിരിക്കും,

വന്‍കിട ബിസിനസുകാര്‍ക്ക് വിദ്യാസമ്പന്നരായ അപ്ഡേറ്റഡായ അക്കൗണ്ട്‌സ് വകുപ്പുകളിലൂടെ ശക്തമായ ഒരു ഇന്റേണല്‍ ഓഡിറ്റ് വിഭാഗവും പരിചയസമ്പന്നരായ അക്കൗണ്ടിംഗ് മാനേജര്‍മാരുടെ സംഘവും ഉണ്ടാകും. രണ്ടോ മൂന്നോ അക്കൗണ്ടിംഗ് സ്റ്റാഫിനെ വച്ചുമാത്രം പ്രവര്‍ത്തിക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയ്ക്കുമുമ്പില്‍ പിടിച്ചുനില്‍ക്കുക അസാധ്യം തന്നെ.

ജിഎസ്ടിയുടെ ആദ്യ മൂന്നുനാലു വര്‍ഷങ്ങളില്‍ ജിഎസ്ടി നെറ്റ് വര്‍ക്ക് പ്രവര്‍ത്തനക്ഷമമാകുന്നതിനാലും ജിഎസ്ടി നെറ്റ്വര്‍ക്കിലെ റിപ്പോര്‍ട്ടിംഗ് ഓട്ടോമാറ്റിക് ആയി പ്രതിഫലിക്കേണ്ട പല സ്റ്റേറ്റുമെന്റുകളും കുറ്റമറ്റതാക്കാത്തതിനാലും നിയമത്തിന്റെ അപര്യാപ്തതമൂലവും ആകെ പ്രശ്‌നകലുഷിതമായിരുന്നു. അസ്വസ്തമായ ജിഎസ്ടിയുടെ ആദ്യവര്‍ഷങ്ങളില്‍ ചെയ്ത അനിശ്ചിതാവസ്ഥയും സാങ്കേതിക പിഴവുകള്‍ പോലും ഓഡിറ്റില്‍ പിഴയും പലിശയും അധിക നികുതിയും ചുമത്താനുള്ള ഉപകരണ കേന്ദ്രമാക്കി ജിഎസ്ടി വകുപ്പ് ഉപയോഗിക്കുന്നു എന്നതാണ് ജിഎസ്ടി പ്രൊഫഷണലുകളുടെയും ബിസിനസുകാരുടെയും നെഞ്ചിടിപ്പിന്റെ ഗതിവേഗം കൂട്ടുന്നത്. പഴി കേള്‍ക്കേണ്ടി വരുന്നത് സ്ഥാപനത്തിലെ അക്കൗണ്ടന്റുമാരും ടാക്‌സ് റിട്ടേണ്‍ പ്രിപ്രറേറ്റേഴ്സുമാണ് എന്നതും വസ്തുതയാണ്.

ഈ സമയത്താണ് ജിഎസ്ടിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ജിഎസ്ടി ഓഡിറ്റിംഗിനായി അതിവിപുലമായ സാങ്കേതിക വിദ്യയുടെയും ട്രെയ്നിങ്ങിന്റെയും പിന്‍ബലത്തോടെ സ്ഥാപനങ്ങള്‍ക്ക് വ്യാപകമായ ഓഡിറ്റിംഗ് നോട്ടീസ് നല്‍കാന്‍ തയ്യാറെടുക്കുന്നത്.

ജിഎസ്ടി നെറ്റ് വര്‍ക്ക് പരിപൂര്‍ണമല്ലാതിരുന്ന 2017-18 , 2018-19, 2019-20 എന്നീ വര്‍ഷങ്ങളെ ജിഎസ്ടി ഓഡിറ്റിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ കേരളത്തിലെ ഓഡിറ്റിനു വിധേയരാകുന്ന 95 ശതമാനം ബിസിനസുകാരും ഏറ്റവും കുറഞ്ഞത് രണ്ടുലക്ഷം രൂപയുടെ അടുത്തെങ്കിലും ഓരോ വര്‍ഷത്തേക്ക് അധിക നികുതിയും പിഴയും പലിശയും അടക്കേണ്ടി വന്നേക്കും. ചിലപ്പോള്‍ ഒരു കച്ചവടക്കാരനില്‍ നിന്നുതന്നെ കോടിക്കണക്കിന് രൂപക്കുമേല്‍ പോലും അധികനികുതിയും പലിശയും പിഴയും ഈടാക്കിയേക്കും.

ഇത്തരം പ്രശ്‌നങ്ങല്‍ ബിസിനസ് സമൂഹം ജാഗ്രത പാലിക്കേണ്ടതും തന്റെ കണക്കുകള്‍, സ്റ്റേറ്റ്‌മെന്റുകള്‍, ബിസിനസ് രേഖകള്‍ എങ്ങനെ നന്നായി സൂക്ഷിക്കണമെന്നും ഓഡിറ്റിനെ എങ്ങനെ സമീപിക്കണമെന്നും നിയമാനുസൃതം എങ്ങനെ നേരിടമെന്നും വിശദീകരിക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ ജിഎസ്ടി ഓഡിറ്റ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുകയാണ് മൈഫിന്‍ പോയ്ന്റ്. 2023 ഫെബ്രുവരി 6 ന് വൈകീട്ട് മൂന്ന് മണിക്ക് ഓണ്‍ലൈന്‍ വഴി നടക്കുന്ന ക്ലാസ് ജിഎസ്ടിയുടെ പ്രമുഖ ട്രെയ്നറും ജിഎസ്ടിയുടെ ആദ്യമലയാള ഗ്രന്ഥത്തിന്റെ രചയിതാവുമായ കേരള ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കെഎസ് ഹരിഹരനാണ് നയിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 7306273209