19 April 2023 1:00 PM IST
Summary
- ഇന്ന് ഡിപ്പാർട്ട്‌മെന്റ് ഒരു ട്വീറ്റിൽ ഇക്കാര്യം വ്യക്തമാക്കി
- റിപ്പോർട്ടിനെത്തുടർന്ന്, ഇൻട്രാ-ഡേ ട്രേഡിൽ ഇന്നലെ മാർക്കറ്റ് ഇടിഞ്ഞിരുന്നു
ന്യൂഡൽഹി: മൂലധന നേട്ട നികുതി (capital gains tax) സംബന്ധിച്ച് സർക്കാരിന് മുന്നിൽ ഒരു നിർദ്ദേശവുമില്ലെന്ന് ആദായനികുതി വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു.
ക്യാപിറ്റൽ ഗെയിൻസ് ടാക്‌സ് സംബന്ധിച്ച് സർക്കാരിന് മുമ്പാകെ അത്തരത്തിലുള്ള ഒരു നിർദ്ദേശവും ഇല്ലെന്ന് വ്യക്‌തമാക്കുന്നുവെന്ന് ഡിപ്പാർട്ട്‌മെന്റ് ഒരു ട്വീറ്റിൽ പറഞ്ഞു.
മൂലധന നേട്ട നികുതിയിലെ മാറ്റങ്ങൾ ഉൾപ്പെടെ ഇന്ത്യ പ്രത്യക്ഷ നികുതി നിയമം പരിഷ്കരിക്കാൻ തയ്യാറെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഒരു മാധ്യമ റിപ്പോർട്ട് പറഞ്ഞിരുന്നു.
റിപ്പോർട്ടിനെത്തുടർന്ന്, ഇൻട്രാ-ഡേ ട്രേഡിൽ ഇക്വിറ്റി മാർക്കറ്റ് ബെഞ്ച്മാർക്ക് സെൻസെക്സ് 331 ഇടിഞ്ഞു. പിന്നീട് ചില നഷ്ടങ്ങൾ വീണ്ടെടുത്ത് 183.74 പോയിന്റ് താഴ്ന്ന് 59,727 ൽ ക്ലോസ് ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
