image

17 Jan 2023 7:36 AM GMT

Income Tax

ക്രൂഡ് വിന്‍ഡ്ഫാള്‍ നികുതി 2,100 ല്‍ നിന്നും 1,900 രൂപയായി കുറച്ചു

MyFin Desk

ക്രൂഡ് വിന്‍ഡ്ഫാള്‍ നികുതി 2,100 ല്‍ നിന്നും 1,900 രൂപയായി കുറച്ചു
X


ഡെല്‍ഹി: ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഒയില്‍,ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം, ഡീസല്‍ എന്നിവയുടെ വിന്‍ഡ്ഫാള്‍ നികുതി കുറച്ച് സര്‍ക്കാര്‍. ക്രൂഡ് ഓയിലിന്റെ വിന്‍ഡ്ഫാള്‍ നികുതി ഒരു ടണ്ണിന് നിലവിലുള്ള 2100 രൂപയില്‍ നിന്നും 1900 രൂപയായാണ് കുറച്ചത്. എടിഎഫിന്റെ നികുതി ലിറ്ററിന് 4.5 രൂപയായിരുന്നത് 3.5 രൂപയായി കുറച്ചു. ഡീസലിന്റെ കയറ്റുമതി തീരുവ 7.5 രൂപയില്‍ നിന്നും അഞ്ച് രൂപയായും കുറച്ചു.

2022 ജൂലൈ മുതലാണ് ഇന്ത്യ വിന്‍ഡ്ഫാള്‍ നികുതി ഏര്‍പ്പെടുത്തിയത്. അന്ന് പെട്രോള്‍, എടിഎഫ് എന്നിവയുടെ നികുതി ലിറ്ററിന് ആറ് രൂപയായിരുന്നു. ഡീസലിന് 13 രൂപയും. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് 23,250 രൂപയും. രണ്ടാഴ്ച്ച കൂടുമ്പോഴാണ് വിന്‍ഡ്ഫാള്‍ നികുതി നിരക്കുകള്‍ പുതുക്കുന്നത്.

ബാരലിന് 75-76 ഡോളര്‍ പരിധിക്കു മുകളില്‍ ലഭിക്കുന്ന ഏത് വിലയിലും എണ്ണ ഉത്പാദകര്‍ക്ക് ലഭിക്കുന്ന വിന്‍ഡ്ഫാള്‍ ലാഭത്തിന് സര്‍ക്കാര്‍ നികുതി ഈടാക്കും. കയറ്റുമതിയില്‍ എണ്ണ കമ്പനികള്‍ നേടുന്ന ലാഭത്തെ അടിസ്ഥാനമാക്കിയാണ് കയറ്റുമതിക്കുള്ള നികുതി നിശ്ചയിക്കുന്നത്. ഈ ലാഭം അന്താരാഷ്ട്ര എണ്ണ വിലയും, ചെലവും തമ്മിലുള്ള വ്യത്യാസമാണ്.