അടിക്കടിയുണ്ടാകുന്ന ഇന്ധന വില വർദ്ധന ഏറ്റവും അധികം പ്രതികൂലമായി ബാധിച്ചത് പരമ്പരാഗത മത്സ്യബന്ധന മേഖലയെയാണ്. പെട്രോൾ ഡീസൽ വില വർദ്ധനവിന് പിന്നാലെ മണ്ണെണ്ണ വിലയും കുത്തനെ ഉയർത്തിയതോടെ മത്സ്യത്തൊഴിലാളികൾക്ക് പറയാൻ നഷ്ടങ്ങളുടെ കണക്ക് മാത്രം.