രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസിയുടെ ഓഹരികള്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. നേരത്തെ നിശ്ചയിച്ച 949 രൂപയില്‍ നിന്ന് 8.11 ശതമാനം ഡിസ്‌കൗണ്ടോടെ 872 രൂപയ്ക്കാണ് എന്‍എസ്ഇ യിൽ ലിസ്റ്റ് ചെയ്തത്. ബിഎസ്ഇയില്‍ എൽഐസിയുടെ ഓഹരി 867.20 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. അലോട്ട്‌മെന്റ് തുകയായ 949 രൂപയില്‍നിന്ന് 81.80 രൂപയാണ് നഷ്ടത്തോടെയാണ് ബിഎസ്ഇ യിലെ ലിസ്റ്റിംഗ്.