16 Jan 2026 12:07 PM IST
Coconut Oil Prices Rise- കീശ കീറും വെളിച്ചെണ്ണ വില പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക്...
MyFin Desk
കേരളത്തില്‍ വീണ്ടും വെളിച്ചെണ്ണ വിലയിൽ വൻ വർധനവ് . കഴിഞ്ഞ കുറേനാളുകളായി 400രൂപ വരെ വിലയുണ്ടായിരുന്ന വെളിച്ചെണ്ണ വൈകാതെ വീണ്ടും 500ന് മുകളിലേക്ക് വില ഉയരുമെന്നാണ് സൂചനകൾ. വെളിച്ചെണ്ണയ്ക്ക് പുറമെ കൊപ്രയുടെ വിലയും വര്‍ധിച്ചു.തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന തേങ്ങയുടെ വരവ് വര്‍ധിച്ചതോടെയാണ് വെളിച്ചെണ്ണ വിലയില്‍ നേരിയ കുറവ് സംഭവിച്ചത്. കാലാവസ്ഥയിലുണ്ടായ മാറ്റം ഉള്‍പ്പെടെ തേങ്ങയുടെ വരവിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
തമിഴ്‌നാട്ടിലെ വന്‍കിട മില്ലുടമകള്‍ വീണ്ടും കൊപ്ര ക്ഷാമം കൃത്രിമമായി സൃഷ്ടിച്ച് വെളിച്ചെണ്ണ വില ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. കൊപ്രയ്ക്കായി തമിഴ്‌നാടിനെ കൂടുതലായി ആശ്രയിക്കുന്ന കേരളത്തെ ഈ നീക്കം വലയ്ക്കും. വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും പുറമെ തേങ്ങ വിലയും വര്‍ധിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ വിപണികളില്‍ തേങ്ങയുടെ വില്‍പന ക്രമാതീതമായി ഉയര്‍ന്നു. കൂടാതെ മകരസംക്രാന്തിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലേക്കും മറ്റും വലിയ അളവില്‍ തേങ്ങ വാങ്ങിച്ചതും വില വര്‍ധനവിന് വഴിയൊരുക്കി.
തേങ്ങയുടെ കരുതല്‍ ശേഖരം മില്ലുടമകള്‍ വര്‍ധിപ്പിക്കുന്നതും സാഹചര്യം മോശമാക്കും.അതേസമയം, കേരളത്തിലെ കവുങ്ങ് കര്‍ഷകര്‍ക്ക് ഇത് നല്ല സമയമാണ്. നിലവില്‍ 400 രൂപയ്ക്കും മുകളിലാണ് ഒരു കിലോ അടയ്ക്കയ്ക്ക് വില ലഭിക്കുന്നത്. പുതിയ അടയ്ക്കകള്‍ക്ക് 450 ന് മുകളിലും വിലയുണ്ട്.
കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 400 രൂപ വരെ മാത്രമേ അടയ്ക്ക വില ഉയര്‍ന്നിരുന്നുള്ളൂ.പുതിയ അടയ്ക്കയ്ക്ക് മാത്രമല്ല പഴയ അടയ്ക്ക വിലയും ഉയരുന്നു. പഴ അടയ്ക്കയ്ക്ക് കിലോയ്ക്ക് 545 രൂപ വരെയാണ് വില. ഇതേവര്‍ഷം ഉണക്കി കൊടുക്കുന്ന കൊട്ടടയ്ക്കയ്ക്ക് കിലോയ്ക്ക് 450 രൂപയാണ് വില, ഇതാണ് പുതിയ അടയ്ക്ക.
പഠിക്കാം & സമ്പാദിക്കാം
Home