image

19 Dec 2025 9:19 PM IST

Agriculture

Kera project: കര്‍ഷകരെ സഹായിക്കാന്‍ വികസന കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ കേര പദ്ധതി; 2കോടി രൂപ ​ഗ്രാന്റ് അനുവദിക്കും

MyFin Desk

കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ കര്‍ഷകരെ സഹായിക്കാനാണ് കേര പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് കോടി രൂപവരെ ഗ്രാന്റുമായി കര്‍ഷക-ബിസിനസ് കൂട്ടായ്മ സൃഷ്ടിക്കും. മൂന്ന് വര്‍ഷത്തെ സാങ്കേതിക സഹായകവും ലഭ്യമാക്കും. ചെറുകിട കര്‍ഷകരെ ഒന്നിപ്പിക്കുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളേയും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ബിസിനസ് പങ്കാളികളേയും പദ്ധതിയിലൂടെ കൂട്ടിയിണക്കും.

കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ രാജ്യാന്തര വിപണിയിലെത്തിക്കാനും കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കാനും കഴിയും.ആദ്യ ഘട്ടത്തില്‍ കാസര്‍കോട്,കണ്ണൂര്‍,വയനാട്,കോഴിക്കോട്,മലപ്പുറം ജില്ലകളിലായി 50 സഖ്യങ്ങള്‍ രൂപീകരിക്കും.

അടുത്ത ഘട്ടത്തില്‍ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കുറഞ്ഞത് 10 കോടി രൂപ വിറ്റുവരവുള്ള കര്‍ഷക-കാര്‍ഷികേതര കമ്പനികള്‍,സൂപ്പര്‍മാര്‍ക്കറ്റ് ശ്യംഖലകള്‍,കയറ്റുമതിക്കാര്‍,ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 31 നകമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.