4 Dec 2025 1:09 PM IST
നാൽപ്പത്തിമൂന്ന് അടി ഉയരമുള്ള മരം ചൈനീസ് വാഹനനിർമാതാക്കളായ ബിവൈഡിയുടെ യാങ്‌വാങ് യു8 എന്ന വാഹനത്തിന് മുകളിലേക്ക് മൂന്നു തവണ ഇട്ടിട്ടും പറയാൻ പോലും പാകത്തിൽ വാഹനത്തിന് ഒരു പോറൽ പോലും പറ്റില്ല. ക്രെയിനുപയോഗിച്ച് വാഹനത്തിന്റെ റൂഫിന് മുകളിലേക്ക് മരം ഇടുകയായിരുന്നു. ഒരു നാൽപത് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരു എയർകണ്ടീഷനിങ് യൂണിറ്റ് താഴെ വീഴുന്നതിന് തുല്ല്യമാണ് ഇതെന്നാണ് വിലയിരുത്തൽ. മരം കാറിനു മുകളിലേക്ക് വീഴുന്നതിന്റെ ദൂരം ഓരോ തവണയും ദീർഘിപ്പിച്ചാണ് എൻജിനീയർമാർ ഈ പരീക്ഷണം നടത്തിയത്.
ഇത്രയും ഭാരമുള്ള വസ്തു മുകളിൽ വീഴുമ്പോൾ സേഫ്റ്റി കേജ്, ദൃഢമായ കാറിന്റെ ഘടന തുടങ്ങി വിവിധ ഭാഗങ്ങൾ എങ്ങനെയാണ് ഇത്രയും ഭാര്യം കൈകാര്യം ചെയ്യുന്നത് എന്നു കൂടി ഇതിലൂടെ എൻജീനീയർമാർക്ക് മനസ്സിലാക്കാൻ സാധിച്ചു. ചെറിയ ഒടിവുകൾ ഒഴിച്ചുനിർത്തിയാൽ ഓരോ ഇടിയിലും കാബിന് ഒരു കേടുപാടും സംഭവിച്ചില്ല.അതിന്റെ ഘടനയിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. മാത്രമല്ല തൂണുകളും, വാതിലുകളും, മേൽക്കൂരയും, ഗ്ലാസും എല്ലാം അതേപടി തന്നെ നിലനിന്നു.
ടാങ്ക് ടേൺ സ്റ്റിയറിംഗ്, വെള്ളത്തിൽ സഞ്ചരിക്കാനുള്ള കഴിവ് എന്നിവയ്ക്ക് പേരുകേട്ട ഈ വാഹനത്തിന് ഈ പരീക്ഷണത്തിലൂടെ വലിയ ശ്രദ്ധയാണ് ലഭിച്ചിട്ടുള്ളത്. ഇത് ആധുനിക എസ്‌യുവിക്കൾക്കിടയിൽ അപൂർവമായി മാത്രം കാണുന്ന ഒരു കരുത്താണ്. പ്രമോഷണൽ ക്യാംപെയിനിന്റെ ഭാഗമായായിരുന്നു ബിവൈഡിയുടെ ഈ ശക്തി പരീക്ഷണം
പഠിക്കാം & സമ്പാദിക്കാം
Home